Shocking: ഭിക്ഷ ചോദിച്ചെത്തി, മൂന്നര വയസുകാരിയെയും എടുത്ത് ഓടി; തമിഴ്നാട് സ്വദേശി പിടിയിൽ
തൊഴിലുറപ്പ് തൊഴിലാളികളാണ് കുഞ്ഞിനെയും കൊണ്ടോടുന്ന നാടോടി സ്ത്രീയെ ഓടി പിടിച്ചത്
പത്തനംതിട്ട: അടൂരിൽ മൂന്നര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇളമണ്ണൂരിലാണ് സംഭവം നടന്നത്. ഭിക്ഷ ചോദിച്ച് വീട്ടിലെത്തിയ സ്ത്രീ സിറ്റൗട്ടിലിരുന്ന കുട്ടിയെയും എടുത്ത് ഓടുകയായിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികളാണ് കുഞ്ഞിനെയും കൊണ്ടോടുന്ന നാടോടി സ്ത്രീയെ കാണുകയും സംശയം തോന്നി പിന്നാലെ ഓടി പിടിക്കുകയുമായിരുന്നു.
തുടർന്ന് നാട്ടുകാർ ഇവരെ തടഞ്ഞുവെയ്ക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസിന്റെ പിടിയിലായപ്പോൾ. വീട്ടുകാർ പണം എടുക്കാനായി വീട്ടിനകത്തേക്ക് പോയപ്പോഴാണ് സിറ്റൗട്ടിലിരുന്ന കുട്ടിയെയും എടുത്ത് ഇവർ ഓടിയത്.
നാല് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പിതാവിനെ അറസ്റ്റിൽ
മദ്യപിച്ച പിതാവിനെ പേടിച്ച് തോട്ടത്തിലൊളിച്ച നാല് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തു. സുഷ്വിക മോൾ (4) ആണ് മരിച്ചത്. സുഷ്വികയുടെ പിതാവ് കുട്ടയ്ക്കാട് പാലവിള സ്വദേശി സുരേന്ദ്രൻ (37) ആണ് അറസ്റ്റിലായത്. മദ്യപിച്ചെത്തിയ പിതാവിനെ പേടിച്ച് സഹോദരങ്ങൾക്കും അമ്മയ്ക്കും ഒപ്പം റബർ തോട്ടത്തിൽ ഒളിച്ചിരിക്കവേയാണ് സുഷ്വികയ്ക്ക് പാമ്പ് കടിയേറ്റത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...