തൃശ്ശൂരിൽ പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ചു; ട്യൂഷന് ടീച്ചർ അറസ്റ്റിൽ
മദ്യം നല്‍കിയ മയക്കിയശേഷമാണ് പതിനാറുകാരനെ ഉപദ്രവിച്ചതെന്നാണ് വെളിപ്പെടുത്തല്‍.
തൃശ്ശൂർ: തൃശ്ശൂരില്‍ പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ച ട്യൂഷന്‍ ടീച്ചറെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു. കുട്ടി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ സംശയം തോന്നിയ ഏതാനും അധ്യാപകര്‍ ഇടപെട്ട് കൗണ്‍സിലിങ് നടത്തിയപ്പോഴാണ് പ്ലസ് വണ്‍കാരനായ വിദ്യാര്‍ഥി പീഡനവിവരം വെളിപ്പെടുത്തിയത്. കഴിഞ്ഞ 29നാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്
മദ്യം നല്‍കിയ മയക്കിയശേഷമാണ് പതിനാറുകാരനെ ഉപദ്രവിച്ചതെന്നാണ് വെളിപ്പെടുത്തല്‍.കൗണ്‍സിലര്‍ ഉടന്‍ ഇക്കാര്യം ബന്ധപ്പെട്ട അധ്യാപകരെ അറിയിച്ചു. അധ്യാപകര്‍ ശിശുക്ഷേമ സമിതി അംഗങ്ങളോട് ഇതുസംബന്ധിച്ച് വ്യക്തമാക്കി.ശിശുക്ഷേമ സമിതി അംഗങ്ങള്‍ പോലീസിന് വിവരങ്ങള്‍ കൈമാറി. പലതവണ ഇത്തരം പ്രവൃത്തിയുണ്ടായെന്നാണു സൂചന.
കോടതി റിമാന്‍ഡ് ചെയ്ത അധ്യാപികയെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ അധ്യാപിക കുറ്റം സമ്മതിച്ചു. അധ്യാപികയുടെ വസതിയില്‍ വിദ്യാര്‍ഥികള്‍ക്കു സല്‍ക്കാരം നടത്തിയതിനിടെയാണു കുട്ടിക്കു മദ്യം വിളമ്പിയത്.പോക്‌സോ കേസ് ആയതിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്നാണ് പോലീസ് നിര്‍ദേശം.
ഇവരുടെയടുത്ത് ട്യൂഷന് പോയിരുന്ന വിദ്യാര്‍ഥികള്‍ക്ക് കടുത്ത മാനസികവിഷമമുണ്ടാകുമെന്നതിനാലാണ് പ്രതിയുടെ പേരും സ്ഥലവും വെളിപ്പെടുത്താത്തതെന്നും പോലീസ് വ്യക്തമാക്കി.ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയാണ് അധ്യാപിക കോവിഡ് കാലത്താണ് ട്യൂഷന്‍ തുടങ്ങിയത്. നേരത്തെ ഫിറ്റ്‌നസ് സെന്ററില്‍ പരിശീലികയായും ഇവര്‍ ജോലി നോക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...