ബന്ധുവിനെ കൊലപ്പെടുത്തി യുവാവ് 10 കഷ്ണങ്ങളാക്കി ബക്കറ്റിൽ സൂക്ഷിച്ചു. അമ്മായിയെയാണ് യുവാവ് കൊലപ്പെടുത്തിയത്. സംഭവത്തിൽ 32 വയസുക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്‌പ്പൂരിലാണ്  സംഭവം നടന്നത്. കൊലപാതകത്തെ തുടർന്ന് ശരീരഭാഗങ്ങൾ ബക്കറ്റുകളിൽ ആക്കി ജയ്‌പ്പൂരിലെ വിജനമായ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. 64 വയസുകാരിയായ സരോജ് ആണ് കൊല്ലപ്പെട്ടത്. ഡിസംബർ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 32 വയസുക്കാരനായ അനുജ് ശർമയാണ് കൊലപാതകം നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡൽഹിയിൽ നടന്ന ഒരു പരിപാടിക്ക് പോകാൻ കൊല്ലപ്പെട്ട സ്ത്രീ  സമ്മതിക്കാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ജയ്‌പൂരിലെ വിദ്യാധർ നഗറിലാണ് അനുജും, അമ്മായിയായ സരോജയും അനുജിന്റെ പിതാവിനും സഹോദരിക്കും ഒപ്പം താമസിച്ചിരുന്നത്. അനുജിന്റെ 'അമ്മ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു. അനുജിന്റെ അച്ഛനും അനിയത്തിയും ഇൻഡോറിലേക്ക് പോയ സാഹചര്യത്തിൽ അനുജും സരോജയും മാത്രമാണ് വീട്ടിൽ ഉണ്ടയായിരുന്നത്.


ALSO READ: സ്റ്റേഷനിലെ താത്ക്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമം: പോലീസുകാരനെ സസ്പെൻഡ് ചെയ്തു


ഡൽഹിയിൽ പോകണമെന്ന് പരാജത്തിനെ തുടർന്ന് അനുജും അമ്മായിയും തമ്മിൽ വഴക്ക് ഉണ്ടാകുകയും ചായ ഉണ്ടാക്കുകയായിരുന്ന അമ്മായിയുടെ തലയിൽ ചുറ്റിക കൊണ്ട് അടിക്കുകയുമായിരുന്നു. സരോജയെ കൊല്ലപ്പെട്ടതിനെ തുടർന്ന് മൃതശരീരം മാർബിൾ കട്ടർ ഉപയോഗിച്ച് 10 കഷ്ണങ്ങളായി മുറിച്ച് ജയ്പൂർ-സിക്കാർ ഹൈവേയിൽ ഉപേക്ഷിക്കുകയായിരുന്നു. കൂടാതെ സരോജയെ കാണാൻ ഇല്ലെന്ന് കാണിച്ച് പരാതി നൽകുകയും ചെയ്തിരുന്നു.


അനൂജ് നൽകിയ വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അടുക്കളയിൽ രക്തത്തിന്റെ കറ കണ്ടെത്തുകയും മൃതദേഹം കൊണ്ട് പോകാൻ ഉപയോഗിച്ച ബക്കറ്റും കണ്ടെത്തി. യുവാവിന് കൊലപതാകം നടത്തിയതിൽ യാതൊരു കുറ്റബോധവും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. അനൂജിന് എതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.