ഓണക്കാല തെമ്മാടിത്തരം; വഴിയോരക്കട തീയിട്ട് നശിപ്പിച്ചതായി പരാതി
റോഡിലെ സൂചനാ ബോർഡും മെയിൻ കേബിളുകളും കത്തി നശിച്ചു. ഓണ വിപണി ലക്ഷ്യമിട്ട് ഇറക്കി വച്ച പച്ചക്കറികളാണ് കത്തി നശിച്ചത്
നെടുമങ്ങാട് : വഴിയോരക്കട സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചതായി പരാതി. ചുള്ളിമാനൂർ ടോൾ ജംഗ്ഷനിൽ മുനീറ മൻസിൽ എ നാസറുദ്ദീന്റെ ചുള്ളിമാനൂർ ജംഗ്ഷനിൽ എൽ പി എ സിന് സമീപം സ്ഥാപിച്ചിരുന്ന വഴിയോര പച്ചക്കറിക്കടയാണ് രാത്രി 12മണിയോടെ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചത്.
റോഡിലെ സൂചനാ ബോർഡും മെയിൻ കേബിളുകളും കത്തി നശിച്ചു. ഓണ വിപണി ലക്ഷ്യമിട്ട് ഇറക്കി വച്ച പച്ചക്കറികളാണ് കത്തി നശിച്ചത്. സവാള , ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, 100 കിലോ പുളി തുടങ്ങി ഒരു ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കച്ചവടക്കാരൻ നാസറുദ്ദീൻ പറഞ്ഞു. വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്സ് സംഘം തീ അണക്കുകയായിരുന്നു. നെടുമങ്ങാട് പോലീസിൽ പരാതി നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...