തൃശൂർ: കടയിലെത്തുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കടക്കാരന്‍ അറസ്റ്റിൽ. ഇരിങ്ങാലക്കുട ആസാദ് റോഡില്‍ പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ വരുന്ന പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌.  ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരിം, ഇന്‍സ്‌പെക്ടര്‍ എം.എസ്. ഷാജന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 140 രൂപയുടെ പെഗ് 100 രൂപയ്ക്ക് വേണം; ബാര്‍ അടിച്ച് തകര്‍ത്ത രണ്ട് പേ‍ർ പിടിയിൽ


ഇയാൾ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന പെണ്‍കുട്ടികളെ ആളില്ലാത്ത സമയം നോക്കി അകത്തേക്ക് വിളിച്ചു കയറ്റുകയും ശേഷം ലൈംഗികമായി പീഡിപ്പിക്കുന്നതും പതിവായിരുന്നു.  പീഡനത്തിനിരയായ മൂന്നു പെണ്‍കുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ഇന്‍സ്‌പെക്ടര്‍ അനീഷ് കരിം വ്യക്തമാക്കി.


Also Read: Viral Video: ഓടുന്ന ബൈക്കിൽ ലിപ് ലോക്ക് ചെയ്യുന്ന പെൺകുട്ടികൾ..! വീഡിയോ വൈറൽ


ഇയാൾക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത വിവരമറിഞ്ഞ ഉടൻ പ്രതി നാടുവിടാന്‍ ഒരുങ്ങിയെങ്കിലും പോലീസ് തന്ത്രപൂര്‍വം പിടികൂടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്‌റേയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച അന്വേഷണ സംഘത്തില്‍ എസ് ഐമാരായ എന്‍ കെ. അനില്‍കുമാര്‍, എസ് സി ഉല്ലാസ്, ജോര്‍ജ് കെ പി, സീനിയര്‍ സിപിഒ  ഉമേഷ്, ഷീജ, സി പി ഒമാരായ എസ്. സന്തോഷ്‌കുമാര്‍, സതീഷ് എന്നിവർ ഉൾപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.