Shradhha Murder Case Update: രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വാല്‍ക്കര്‍  കൊലപാതകത്തില്‍ കേട്ടാല്‍ ഭയന്നുപോകുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രദ്ധ വധക്കേസിൽ ഡല്‍ഹി പോലീസ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഇതിലും വലിയ ക്രൂരത ഉണ്ടാവില്ല, അതായത് എല്ലാ പരിധികളും കടന്ന ഒരു കൊലപാതകമാണ് ഇതെന്ന് തെളിയിയ്ക്കുകയാണ്.


കൊലയാളി അഫ്താബ് പല ഡേറ്റിംഗ് സൈറ്റുകളിലും സജീവമായിരുന്നുവെന്നും 20 മുതൽ 25 വരെ കാമുകിമാരുമായി ഒരേസമയം ബന്ധമുണ്ടായിരുന്നതായും പോലീസ് വെളിപ്പെടുത്തി. ഡേറ്റിംഗ് സൈറ്റായ ടിൻഡറിൽ ഇയാള്‍ സജീവമായിരുന്നു.  സൈറ്റിലൂടെ ഇയാള്‍ നിരവധി പെൺകുട്ടികളോട് സംസാരിക്കാറുണ്ടായിരുന്നു, ഒരു മുതിര്‍ന്ന അനേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.


Also Read:  Shraddha Murder Case: കൊലയാളിയെ പരസ്യമായി തൂക്കിലേറ്റാന്‍ ആവശ്യപ്പെട്ട് ശിവസേന 


കൊലപാതകത്തിന് ശേഷം അഫ്താബ് ശ്രദ്ധയുടെ കരളും കുടലും അരിഞ്ഞ് കീമയുണ്ടാക്കി നശിപ്പിച്ചതായും പോലീസ് പറയുന്നു. പരിശീലനം സിദ്ധിച്ച ഒരു പാചകക്കാരനായതിനാൽ  മാംസം എങ്ങനെ മുറിയ്ക്കണം എന്ന് ഇയാള്‍ക്ക് വ്യക്തമായി  അറിയാമായിരുന്നുവെന്നും പോലീസ് പറയുന്നു. 


Also Read:  Shraddha Murder Case: ശ്രദ്ധയുടെ ശരീരഭാഗങ്ങൾ സൂക്ഷിച്ചിരുന്ന അതേ മുറിയിൽ പുതിയ കാമുകിയുമായി Sex..!! അഫ്താബിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍


 പ്രതിയെ ഡൽഹി പോലീസ് ഇന്ന് സാകേത് കോടതിയിൽ ഹാജരാക്കുമെന്നും കൂടുതൽ കസ്റ്റഡി ആവശ്യപ്പെടുമെന്നും വൃത്തങ്ങൾ അറിയിച്ചു. കൂടാതെ, കൊലപാതകത്തിന് ഒരാഴ്ച മുമ്പ് (മെയ് 18) ശ്രദ്ധയെ കൊലപ്പെടുത്താൻ താൻ തീരുമാനിച്ചിരുന്നതായി അഫ്താബ് സമ്മതിച്ചതായി പോലീസ്  എഎൻഐയോട് പറഞ്ഞു.


അഫ്താബ് കൗശലക്കാരനാണെന്നും കഴിഞ്ഞ 5-6 മാസത്തിനുള്ളിൽ തെളിവുകൾ നശിപ്പിച്ചുവെന്നും ശ്രദ്ധയുടെ പിതാവ്  കാസ് വാല്‍ക്കർ പറഞ്ഞു. ഈ സാഹചര്യത്തില്‍ സത്യം പുറത്തുകൊണ്ടുവരാൻ പോലീസിന് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. അഫ്താബിന് വധശിക്ഷ കിട്ടുന്നത് വരെ  സമാധാനത്തിൽ ഇരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.


അതേസമയം,  പ്രതി അഫ്താബ് പൂനാവല്ലയെ ഡൽഹി പൊലീസ് ഇന്ന് സാകേത് കോടതിയിൽ ഹാജരാക്കുകയും കൂടുതൽ സമയത്തേയ്ക്ക് കസ്റ്റഡി ആവശ്യപ്പെടുകയും ചെയ്യും. എല്ലാ തെളിവുകളും പോലീസ് ശേഖരിച്ചുവരികയാണ്. 


അഫ്താബ്-ശ്രദ്ധയുടെ ഫ്ലാറ്റിന് 300 രൂപയുടെ വാട്ടർ ബിൽ കുടിശ്ശികയുണ്ടെന്ന് ഡല്‍ഹി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിൽ 20,000 ലിറ്റർ വെള്ളമാണ് സർക്കാർ സൗജന്യമായി നൽകുന്നത്.  ഈ അവസരത്തില്‍ രണ്ടുപേര്‍ മാത്രം താമസിക്കുന്ന ഫ്ലാറ്റില്‍ ഇത്രമാത്രം വെള്ളത്തിന്‍റെ ആവശ്യം സംശയമുയര്‍ത്തുന്നു.  


അതായത്, കൊലപാതകത്തിന് ശേഷം, രക്തക്കറ വൃത്തിയാക്കാൻ അഫ്താബ് ധാരാളം വെള്ളം ഉപയോഗിച്ചു, അതിനാലാണ് വാട്ടർ ബിൽ കുടിശ്ശിക വന്നത്.  കൂടാതെ, കെട്ടിടത്തിലെ വാട്ടർ ടാങ്ക് പരിശോധിക്കാൻ അഫ്താബ് പതിവായി പോകാറുണ്ടെന്നും  അയൽവാസികൾ പോലീസിനോട് പറഞ്ഞു.


വാടക കരാറിൽ ശ്രദ്ധയുടെ പേരും അവസാനം സ്വന്തം പേരും അഫ്താബ് എഴുതിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർ വിവാഹിതരല്ലെന്ന് ഫ്ലാറ്റിന്‍റെ ഉടമ അറിഞ്ഞിരുന്നു. ബ്രോക്കർ വഴിയാണ് ഇയാൾക്ക് ഫ്ലാറ്റ് നൽകിയത്. എല്ലാ മാസവും 8-നും 10-നും ഇടയിൽ ഉടമയുടെ അക്കൗണ്ടിൽ 9,000 രൂപ അഫ്താബ് നിക്ഷേപിക്കാറുണ്ടായിരുന്നു.
 
മെയ് 26ന് ശ്രദ്ധയുടെ നെറ്റ് ബാങ്കിംഗ് അക്കൗണ്ട് ആപ്പിൽ നിന്ന്  അഫ്താബിന്‍റെ അക്കൗണ്ടിലേക്ക് 54,000 രൂപയുടെ ഇടപാട് നടന്നതായി കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്‌.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ