Murder:ആഹാരം വിളമ്പാൻ വൈകി: മകന്‍ അമ്മയെ അടിച്ചുകൊന്നു
.60 വയസ്സുകാരിയായ അമ്മ സുമിയെയാണ് മദ്യപിച്ചെത്തിയ മകന്‍ പ്രധാന്‍ സോയ് ലഹരിയിൽ കൊലപ്പെടുത്തിയത്.
ഝാര്‍ഖണ്ഡ്: ഭക്ഷണം വിളമ്പാൻ വൈകിയതിന് മകൻ അമ്മയെ അടിച്ചു കൊന്നു. വെള്ളിയാഴ്ച രാത്രി ഝാര്‍ഖണ്ഡ് സിംഗ്ഭം ജില്ലയിലെ മോഹന്‍പൂര്‍ ബ്ലോക്കിലാണ് സംഭവം .60 വയസ്സുകാരിയായ അമ്മ സുമിയെയാണ് മദ്യപിച്ചെത്തിയ മകന്‍ പ്രധാന്‍ സോയ് ലഹരിയിൽ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്നും നിലവിളിയും ബഹളവും കേട്ടതിനെ തുടർന്ന് പോലീസെത്തുമ്പോൾ ഇയാൾ അമ്മയുടെ മൃതദേഹം കുഴിച്ചുമൂടാൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ പ്രധാൻ സോയ് രാത്രി മദ്യപിച്ചെത്തി അമ്മയോട് ഭക്ഷണം ചോദിച്ചു. ഭക്ഷണം എടുത്തുനല്‍കാന്‍ വൈകിയതോടെ വടി എടുത്ത് അമ്മയെ അടിച്ചുകൊല്ലുകയായിരുന്നു.- മനോഹര്‍ പൂര്‍ അഡിഷ്ണല്‍ എസിപി വിമലേഷ് ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു. കന്‍ പ്രധാന്‍ സോയ് മദ്യത്തിന് അടിമയാണ് എന്നാണ് പൊലീസ്(police) പറയുന്നത്. മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രധാന്‍ സോയിക്ക് 35 വയസാണ് പ്രായം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.