വയനാട്ടിൽ അമ്മയെ കൊന്ന് മകൻ ആത്മഹത്യ ചെയ്തു
ശാന്തയുടെ മൃതദേഹം വീടിനുള്ളിലെ തറയിലാണ് കണ്ടെത്തിയത്. മഹേഷിനെ മുറിയിൽ തൂങ്ങിയ നിലയിലും കണ്ടെത്തി.
വയനാട്: അമ്മയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മകൻ ആത്മഹത്യ ചെയ്തു. സുഗന്ധഗിരി സ്വദേശി ശാന്തയെ കൊലപ്പെടുത്തി മകൻ മഹേഷ് തൂങ്ങിമരിക്കുകയായിരുന്നു. ശാന്തയുടെ മൃതദേഹം വീടിനുള്ളിലെ തറയിലാണ് കണ്ടെത്തിയത്. മഹേഷിനെ മുറിയിൽ തൂങ്ങിയ നിലയിലും കണ്ടെത്തി.
മഹേഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. അസ്വാഭാവിക മരണത്തിന് വൈത്തിരി പോലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി. സംഭവത്തിന് പിന്നിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...