Crime News: ഉറക്കത്തിൽനിന്നും എഴുന്നേൽപിക്കാൻ വൈകി; മകൻ അച്ഛനെ ആക്രമിച്ച് കൊലപ്പെടുത്തി
Son Murdered Father In Thrissur: ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ പണി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ റിജോയെ പറഞ്ഞ സമയത്ത് വിളിച്ചുണർത്തിയില്ല എന്നപേരിൽ നടന്ന തർക്കമാണ് കൊലപാതകത്തിലെത്തിച്ചത്.
തൃശൂർ: ഉറക്കത്തിൽ നിന്നും എഴുന്നേൽപിക്കാൻ താമസിച്ചതിന്റെ പേരിൽ നടന്ന തർക്കം കലാശിച്ചത് കൊലപാതകത്തിൽ. തർക്കത്തിനിടെ മകൻ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു. കോടന്നൂർ ആര്യംപാടം ചിറമ്മൽ വീട്ടിൽ അറുപത് വയസുള്ള ജോയിയാണ് മരിച്ചത്.
സംഭവത്തെ തുടർന്ന് മകൻ റിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെൽഡിങ് ജോലിക്കാരനായ റിജോ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ പണി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയിരുന്നു. ഇയാൾ ഉറങ്ങാൻ പോകുന്നതിന് മുൻപ് രാത്രി 8:15 ന് തന്നെ വിളിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞ് ഏൽപ്പിച്ചിരുന്നു. പക്ഷെ വീട്ടുകാർ വിളിക്കാൻ കുറച്ചു താമസിച്ചുപോയി. അതായത് 8:15 ന് പകരം അവർ വിളിച്ചുണർത്തിയപ്പോൾ 8:30 ആയിപ്പോയി.
Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരന്റെ കുസൃതി, നാണിച്ചു ചുവന്ന് വധുവും..! വീഡിയോ വൈറൽ
വിളിക്കാൻ നേരം വൈകിയെന്നുപറഞ്ഞ് റിജോ വീട്ടുകാരുമായി വഴക്ക് തുടങ്ങി. ബഹളം മൂത്തപ്പോൾ അച്ഛനായ ജോലി ചോദ്യം ചെയ്തപ്പോൾ പിന്നെ വഴക്ക് അച്ഛനും മകനും തമ്മിലായി. വഴക്ക് മൂത്തപ്പോൾ റിജോ പിതാവിനെ നിലത്ത് തള്ളിയിട്ട് തല നിലത്ത് ഇടിക്കുകയും മർദിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഉടൻ തന്നെ സാരമായി പരുക്കേറ്റ ജോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റീനയാണ് ജോയിയുടെ ഭാര്യ, ഇവർക്ക് ഒരു മകളുമുണ്ട്.
കോഴിക്കോട് ദമ്പതികളെ തട്ടിക്കൊണ്ടുപോയി; ഭാര്യയെ വഴിയിൽ ഇറക്കിവിട്ട സംഘം ഭർത്താവുമായി കടന്നു!
താമരശ്ശേരിയിൽ ദമ്പതിമാരെ നാലംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമം. ദമ്പതിമാരെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയ ശേഷം ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവുമായി അക്രമി സംഘം കടന്നുകളഞ്ഞുവെന്നാണ് റിപ്പോർട്ട്. പരപ്പൻപൊയിൽ സ്വദേശി ഷാഫിയേയും ഭാര്യ സെനിയയേയുമാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
വഴിയിൽ വെച്ച് ഭാര്യ സെനിയയെ വണ്ടിയിൽ നിന്നും ഇറക്കിവിട്ട സംഘം ഷാഫിയേയും കൊണ്ട് കടന്നു കളഞ്ഞു. സംഘത്തിന്റെ പിടിവലിക്കിടെ സെനിയക്ക് പരിക്കേറ്റിരുന്നു ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഷാഫിയെ കൊണ്ടുപോയ സംഘത്തെ കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. സംഭവം അറിഞ്ഞ താമരശേരി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...