Venus Transit 2023: ശുക്രൻ ഏപ്രിൽ 6 ന് മേടം രാശിയിൽ നിന്നും ഇടവത്തിലേക്ക് പ്രവേശിച്ചു. ഈ ശുക്ര സംക്രമത്തിന്റെ സ്വാധീനം എല്ലാ രാശികളേയും ബാധിക്കും. ശുക്രന്റെ സംക്രമം ചില രാശിക്കാർക്ക് ധാരാളം ധനം നൽകും.
Shukra Rashi Parivartan 2023: സമ്പൽസമൃദ്ധി, സ്നേഹം, സൗന്ദര്യം, സന്തോഷം, ആഡംബരം എന്നിവയുടെ ഘടകമായ ശുക്രൻ ഏപ്രിൽ 6 വ്യാഴാഴ്ച സ്വന്തം രാശിയായ ഇടവത്തിൽ പ്രവേശിച്ചു. ശുക്രന്റെ സംക്രമണം അതുമായി ബന്ധപ്പെട്ട മേഖലകളെ ബാധിക്കും.
ശുക്രന്റെ സംക്രമണം 12 രാശിക്കാരുടെയും സാമ്പത്തിക സ്ഥിതി, സന്തോഷം, പ്രണയ ജീവിതം, ദാമ്പത്യ ജീവിതം എന്നിവയിൽ വലിയ സ്വാധീനം ചെലുത്തും. ഇതിൽ ഈ 5 രാശിക്കാർക്ക് ശുക്രന്റെ രാശിമാറ്റം വൻ നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
മേടം (Aries): ശുക്രന്റെ സംക്രമം മേടം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയിൽ പുരോഗതി കൊണ്ടുവരും. ഇവർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. കോടതിയിൽ നടക്കുന്ന കേസുകൾ നിങ്ങൾക്ക് അനുകൂലമായി പരിഹരിക്കപ്പെടും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധ്യത. നിങ്ങൾക്ക് കുടുംബത്തോടൊപ്പം അവിസ്മരണീയമായ ഒരു യാത്രയോ തീർത്ഥാടനത്തിനോ പോകാണ് യോഗമുണ്ടാകും.
ഇടവം (Taurus): ശുക്രന്റെ സംക്രമം ഇടവം രാശിക്കാരുടെ വ്യക്തിത്വത്തിൽ ആകർഷണീയത വർദ്ധിപ്പിക്കും. ആളുകൾ നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കുകയും സ്വീകരിക്കുകയും ചെയ്യും. ഈ രാശിക്കാർക്ക് സമൂഹത്തിൽ ബഹുമാനവും പ്രശസ്തിയും വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. എതിരാളികൾ പരാജയപ്പെടും.
കന്നി (Virgo): ശുക്രന്റെ സംക്രമം കന്നി രാശിക്കാർക്ക് തൊഴിൽ-ബിസിനസുകളിൽ പുരോഗതി നൽകും. തൊഴിലിൽ പ്രമോഷനും ബിസിനസിൽ ഉയർച്ചയും ഉണ്ടാകും. പങ്കാളിയുമായി നല്ല രീതിയിൽ പെരുമാറും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. വിദേശയാത്രയ്ക്ക് സാധ്യത.
മകരം (Capricorn): ശുക്രന്റെ രാശിമാറ്റം മകരം രാശിക്കാർക്ക് അവരുടെ കരിയറിൽ വലിയ നേട്ടങ്ങൾ നൽകും. പ്രമോഷൻ ലഭിക്കും. പുതിയ ചുമതലകൾ ലഭിക്കും, നിങ്ങളുടെ സ്വാധീനം വർദ്ധിക്കും, വരുമാനം വർധിക്കും, വീട്ടിൽ എന്തെങ്കിലും ശുഭ കാര്യങ്ങൾ നടക്കും.
കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ശുക്ര സംക്രമണം പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം നൽകും. ഈ സമയം ഇവർക്ക് ചില നല്ല വാർത്തകൾ ലഭിക്കും. പുതിയ വീട്, കാർ എന്നിവ വാങ്ങാണ് യോഗം. പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. വരുമാനം വർദ്ധിക്കുന്നതിനാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)