പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ (Sreenivasan Murder Case) കേസില്‍ 3 പേർകൂടി പിടിയിൽ. പിടിയിലായത് ശംഖുവാരത്തോട് സ്വദേശികളാണ്.  ഇവർ ഗൂഢാലോചനയിൽ പങ്കാളികളും കൃത്യം നടത്താൻ വാഹനമെത്തിച്ചവരുമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പിടിയിലായതിൽ ഒരാൾ കൃത്യം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇതോടെ ശ്രീനിവാസന്‍ വധക്കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായിട്ടുണ്ട്. ഇന്നലെ കേസില്‍ അറസ്റ്റിലായ ശംഖുവാര തോട് പള്ളി ഇമാം സദ്ദാം ഹുസൈൻ ഉൾപ്പടെയുള്ള 3 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. 


Also Read: Sreenivasan Murder Case: രണ്ടു പേർ കൂടി പിടിയിൽ; അക്രമികൾ ഉപയോഗിച്ച വാഹനങ്ങൾ കണ്ടെത്തിയതായും സൂചന


പ്രതികളിൽ ഒരാളെ ഒളിപ്പിച്ചതിനാണ് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്. മാത്രമല്ല കൊലയാളികളിൽ ഒരാളുടെ മൊബൈൽ ഫോൺ ശംഖുവാരത്തോട് പള്ളിയിൽ നിന്നും കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. സുബൈർ കൊല്ലപ്പെട്ട വെള്ളിയാഴ്ച രാത്രിയിൽ തുടങ്ങിയതാണ് പ്രതികാരത്തിനായുള്ള ഗൂഢാലോചനയെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.  ശ്രീനിവാസനെ കൊലചെയ്യാനുള്ള ഗൂഢാലോചന നടന്നത് ജില്ലാശുപത്രിയുടെ പിൻവശത്ത് വെച്ചായിരുന്നു പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. 


ഇതിനിടയിൽ സുബൈർ വധക്കേസിൽ റിമാൻഡിലുള്ള മൂന്ന് പ്രതികളുടെ തിരിച്ചറിയൽ പരേഡ് പൂര്‍ത്തിയായിട്ടില്ല. പാലക്കാട് പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചിട്ടുണ്ട്.  വിഷുദിനത്തിലാണ് പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകത്തിന് തുടക്കമിടുന്നത്.  എസ്ഡിപിഐ പ്രവർത്തകൻ സുബൈർ പള്ളിയിൽ നിന്നും മടങ്ങവെ അയാളെ പിതാവിന്റെ മുന്നിലിട്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു (Subair Murder Case).  ഇതിന്റെ വൈരാഗ്യമാണ് പിറ്റേ ദിവസം ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊന്നത്.


Also Read: Shukra Gochar: ഏപ്രിൽ 27 മുതൽ ഈ രാശിക്കാരുടെ ജീവിതം അടിപൊളിയാകും 


 പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊലപാതകങ്ങളെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തകരാറിലാകാനുമുള്ള സാധ്യത മുന്നിൽ കണ്ട് ഏപ്രിൽ 16-ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോൾ നീട്ടിയത്.


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.