വഴക്ക് പറഞ്ഞ അധ്യാപകന് പ്രിൻസിപ്പലിന്റെ മുന്നിൽ വിദ്യാര്‍ഥിയുടെ മർദ്ദനം, കൈക്കുഴ വേർപ്പെട്ടു
വിദ്യർഥി ശകാരിച്ച സജീഷിൻറെ കൈ പിന്നിലേക്ക് തിരിക്കുകയും പുറത്ത് ചവിട്ടുകയും ചെയ്തു. പരിക്കേറ്റ സജീഷിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്
മലപ്പുറം: സ്കൂളിൽ വഴക്ക് പറഞ്ഞ അധ്യാപകനെ പ്രിൻസിപ്പലിന്റെ മുന്നിലിട്ട് മര്‍ദിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി. കലോത്സവ പരിശീലനങ്ങൾ നടക്കുന്ന സ്ഥലത്ത് കറങ്ങിനടന്നതിനാണ് അധ്യാപകൻ വിദ്യാർഥിയെ ശകാരിച്ചത്. ഇതിൻറെ പ്രകോപമായിരുന്നു മർദ്ദനത്തിന് പിന്നിൽ. പേരശ്ശനൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂൾ ഹയര്‍ സെക്കൻഡറി അധ്യാപകൻ സജീഷി (34) നാണ് പരുക്കേറ്റത്. ഇദ്ദേഹത്തിൻറെ കൈക്കുഴ വേർപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് സംഭവം. ഉപജില്ലാ കലോത്സവത്തിനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു പെൺകുട്ടികൾ. ഇവിടെ അനാവശ്യമായി കറങ്ങി നടന്ന വിദ്യാര്‍ഥികളെ അധ്യാപകൻ ശകാരിച്ച് പ്രിൻസിപ്പലിന്റെ മുന്നിലെത്തിച്ചു. തുടർന്നാണ് സംഭവം. വിദ്യർഥി ശകാരിച്ച സജീഷിൻറെ കൈ പിന്നിലേക്ക് തിരിക്കുകയും പുറത്ത് ചവിട്ടുകയും ചെയ്തു. പരിക്കേറ്റ സജീഷിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ വിദ്യാര്‍ഥിക്കെതിരെ പൊലീസ് കേസെടുത്തു. റിപ്പോര്‍ട്ട് ജുവനൈല്‍ കോടതി ജഡ്ജിക്ക് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.