Suicide: കൊച്ചി അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ
Suicide: കഴിഞ്ഞ ദിവസം എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിന്റെ പരീക്ഷാഫലം പുറത്തുവന്നിരുന്നു. ഇതിൽ ഈ പെൺകുട്ടി പരാജയപ്പെട്ടിരുന്നു.
കൊച്ചി: കൊച്ചി അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിനു പഠിക്കുന്ന മീനു മനോജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 22 വയസായിരുന്നു. തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് പോലീസ് നിഗമനം.
Also Read: Director Siddique: സംവിധായകൻ സിദ്ദിഖിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
കഴിഞ്ഞ ദിവസം എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിന്റെ പരീക്ഷാഫലം പുറത്തുവന്നിരുന്നു. ഇതിൽ ഈ പെൺകുട്ടി പരാജയപ്പെട്ടിരുന്നു. ഇതിന്റെ നിരാശയിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതായിരിക്കാം എന്നാണ് പോലീസ് പറയുന്നത്. ഹോസ്റ്റൽ മുറിയിൽ മൂന്ന് പെൺകുട്ടികളാണ് താമസിക്കുന്നത്. രാവിലെ മറ്റുള്ളവർ എഴുന്നേറ്റപ്പോൾ പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...