സഹപാഠി നൽകിയ ശീതള പാനിയം കുടിച്ച് വിദ്യാർത്ഥി ഗുരുതരനിലയിൽ സ്വകാര്യ ആശുപത്രിയിൽ
കഴിഞ്ഞ -24 ന്. പരീക്ഷ എഴുതിയ ശേഷം സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങാൻ നിൽക്കുന്നതിനിടയ്ക്ക് സ്കൂളിലെ മറ്റൊരു വിദ്യാർത്ഥി ബോട്ടിലിനിലുള്ള ശീതള പാനിയം കുടിക്കാൻ ആവശ്യപ്പെട്ട് അശ്വിന് നൽകുകയായിരുന്നു
കന്യാകുമാരി: സഹപാഠി നൽകിയ ശീതള പാനിയം കുടിച്ച് ആറാം ക്ലാസ് വിദ്യാർഥി ഗുരുതരാവസ്ഥയിൽ.കളിയിക്കാവിളയ്ക്ക് സമീപം മെതുകുമ്മൽ സ്വദേശി അശ്വിൻ (11) ആണ് ഗുരുതരനിലയിൽ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
അതംകോടി ലുള്ള സ്കൂളിലാണ് അശ്വവിൻ പഠിക്കുന്നത്. കഴിഞ്ഞ -24 ന്. പരീക്ഷ എഴുതിയ ശേഷം സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങാൻ നിൽക്കുന്നതിനിടയ്ക്ക് സ്കൂളിലെ മറ്റൊരു വിദ്യാർത്ഥി ബോട്ടിലിനിലുള്ള ശീതള പാനിയം കുടിക്കാൻ ആവശ്യപ്പെട്ട് അശ്വിന് നൽകുകയായിരുന്നു. പാനിയം കുടിച്ച ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങി.
തുടർന്ന് രാത്രി ഛർദിയും ,ദേഹാസസ്ഥതയും അനുഭവപ്പെട്ടു ഉടൻ രക്ഷിതാക്കൾ കളിയിക്കാവിളയിലും, തുടർന്ന് അടുത്ത ദിവസം മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വായിലും, നാവിലും , വ്രണങ്ങൾ ഉണ്ടായതോടെ നെയ്യാറ്റിൻകരയിലുള്ള സ്വകാര്യ' ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പരിശോധന നടത്തിയതിൽ ആസിഡ് പോലുള്ള ദ്രാവകം ശരീരത്തിൽ കലർന്നിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ആശുപത്രി അധികൃതർ കളിയിക്കാവിള പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.അന്വേഷണത്തിലാണ് സ്കൂളിൽ വച്ചു മറ്റൊരു വിദ്യാർത്ഥി തനിക്ക്ശീതള പാനിയം തന്നതായി കുട്ടി പറയുന്നത്.
Also Read: കേരള പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധം: എൻഐഎ
പരിശോധനയിൽ കുട്ടിയുടെ രണ്ടു വൃക്കകളും തകരാറിലാണെന്നും നിലവിൽ ഇപ്പോൾ ഡയാലിസ് ചെയ്തു വരുകയാണെന്നും ഡോക്ടറുമാർ പറയുന്നു. കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...