Suicide Threat : മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്
ഇടുക്കി സ്വദേശിയായ ഷിബുവാണ് മാന്നാനം വേലംകുളത്തിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
മൊബൈൽ ടവറിന് മുകളിൽ കയറി നിന്ന് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. കോട്ടയത്ത് മാന്നാനത്താണ് ടവറിന് മുകളിലാണ് യുവാവ് നിലയുറപ്പിച്ചത്. യുവാവിനെ നാട്ടുകാരും പോലീസുകാരും ഫയർ ഫോഴ്സും ചേർന്ന് അനുനയിപ്പിച്ചാണ് താഴയിറക്കിയത്. മൊബൈൽ ടവറിന് മുകളിൽ കയറിയ ശേഷം ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഇടുക്കി സ്വദേശിയായ ഷിബുവാണ് മാന്നാനം വേലംകുളത്തിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
മൂന്ന് മണിക്കൂർ നാട്ടുകാരെയും, പോലീസിനെയും, ഫയർ ഫോഴ്സിനെയും മുൾമുനയിൽ നിർത്തിയ ശേഷമാണ് യുവാവിനെ താഴെയിറക്കാൻ സാധിച്ചത്. ഇയാൾ ലഹരിയ്ക്ക് അടിമപ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു. എവിടെ നിന്നാണ് ഇയാൾ ഇവിടെ എത്തി എന്ന കാര്യങ്ങൾ ആർക്കും അറിയില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
ടവറിൽ കയറിയ ഷിബു മൂന്ന് മണിക്കൂറോളം ആത്മഹത്യാ മുഴക്കുകയുണ്ടായി.സംഭവം അറിഞ്ഞു ഗാന്ധിനഗർ പോലീസും, കോട്ടയത്ത് നിന്നും അഗ്നിശമന സേനയും സ്ഥലത്തെത്തുകയായിരുന്നു. ഷിബുവിനെ അനുനയിപ്പിച്ചു വൈകിട്ട് 4.30 യോടെയാണ് താഴെ ഇറക്കുകയായിരുന്നു. ടവറിന് മുകളിൽ നിന്ന് തനിക്ക് 3000 രൂപ തരണമെന്നും ഇയാൾ ആവശ്യപ്പെട്ടു. പെരുമ്പാവൂർ പോകാനാണ് പണമെന്നും ഷിബു പറഞ്ഞു. ഷിബുവിനെ പരിശോധനയ്ക്ക് വിധേയമാക്കി. കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. വിവരമറിഞ്ഞ് വൻ ആൾക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...