വയനാട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ പ്രസീത അഴിക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച ഫൊറന്‍സിക്കിന്റെ ശബ്ദ പരിശോധന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാനാർത്ഥിയാകാൻ സികെ ജാനുവിന് സുരേന്ദ്രൻ കൊടുത്ത പണത്തിന്റെ കണക്കാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നത്. കോഴക്കേസിലെ പ്രധാന തെളിവാണ് പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണം. സുരേന്ദ്രന് പുറമെ സികെ ജാനു, പ്രസീത അഴിക്കോട്, വയനാട്ടിലെ ബിജെപി നേതാവ് പ്രശാന്ത് മലവയല്‍ എന്നിവരുടെ ശബ്ദവും തിരിച്ചറിഞ്ഞിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

14 ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധന ഫലമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ സുരേന്ദ്രന്‍, സികെ ജാനു എന്നിവര്‍ക്കെതിരേ ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുന്നതിനായി സുരേന്ദ്രന്‍ സികെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.


Exclusive: പറമ്പിക്കുളം ഡാമിനെ ഈ നിലയിലാക്കിയത് തമിഴ്നാടിന്റെ ​ഗുരുതര അനാസ്ഥ; ഒഴിവായത് വൻ ദുരന്തം


തിരുവനന്തപുരം: പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തകരാറിലാകാൻ കാരണം തമിഴ്നാടിന്റെ ഗുരുതര അനാസ്ഥ. ഡാമിന്റെ ഷട്ടർ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഡാമിലൂടെ പുറത്തേക്കൊഴുകുന്ന കൂടുതൽ ജലമുപയോഗിച്ച് സമീപത്തെ സർക്കാർപതി പവർ ഹൗസിൽ ഉൽപാദനം വർധിപ്പിച്ചേക്കും. സർക്കാർ തലത്തിൽ അടിയന്തര ചർച്ചകൾ പുരോഗമിക്കുകയാണ്. അറ്റകുറ്റപ്പണികൾ നടത്തുന്നതിലുള്ള മെല്ലെപ്പോക്കാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വാട്ടർ മാനേജ്മെന്റ് പദ്ധതിയാണ് പറമ്പിക്കുളം - ആളിയാർ കരാർ പദ്ധതി.


Also Read: Moral Police : തിരുവനന്തപുരം പോത്തൻകോട് സ്കുൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം; വടികൊണ്ട് പെൺകുട്ടികളെ പൊതുരെ തല്ലി


 


പറമ്പിക്കുളം ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റർവീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നതിനിടെ ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ഡാമിന്റെ മധ്യഭാഗത്തുള്ള 25 അടി നീളമുള്ള ഷട്ടറുകളിലൊന്ന് തനിയെ  ഉയർന്ന് പൊങ്ങിയത്. ഇതോടെ വൻതോതിൽ ജലം ഡാമിന് പുറത്തേക്കൊഴുകി. ഏകദേശം  15,000 മുതൽ 20,000 വരെ ക്യുസെക്സ് ജലമാണ് പുറത്തേക്കൊഴുകുന്നതെന്നാണ് കണക്കുകൾ. പറമ്പിക്കുളം ഷട്ടർ അറ്റകുറ്റപ്പണി വരുത്തുന്നതിൽ തമിഴ്നാട് ജലവിഭവ വകുപ്പ് വരുത്തിയ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി വിലയിരുത്തുന്നത്. 


പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപള്ളം എന്നീ ഡാമുകളിലെ ജലം ടണൽവഴി സർക്കാർപതി പവർ ഹൗസിൽ എത്തിച്ച് വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം ആളിയാർ ഡാം, തിരുമൂർത്തി ഡാം എന്നിവിടങ്ങളിലേക്ക് ആളിയാർ ഫീഡർ കനാൽ, കോണ്ടൂർ കനാൽ എന്നിവ വഴി കൊണ്ടുപോയി ഈ രണ്ട് ഡാമുകളും നിറയ്ക്കുകയാണ് തമിഴ്നാട് സാധാരണയായി ചെയ്യുന്നത്. എന്നാൽ കനാൽ അറ്റക്കുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാകാത്തതിനാൽ‌ ഏതാണ്ട് 1600 അടി ഉയരത്തിലൂടെ കടന്നുപോകുന്ന കോണ്ടൂർ കനാലിലൂടെ ജലം കടത്തികൊണ്ട് പോകാൻ തമിഴ്നാടിന് കഴിയുന്നില്ല. കനാലിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി തടസങ്ങൾ സൃഷ്ടിക്കുന്നതാണ് പ്രധാന പ്രശ്നം. ഇതുമൂലം പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് ഉയരുകയും ചാലക്കുടി പുഴയിലേക്ക് തുറന്നുവിടേണ്ടിവരികയും ചെയ്യുന്നു. ഇത് ചാലക്കുടി പുഴയിൽ ജലനിരപ്പ് വർധിക്കാൻ കാരണമാകും. പറമ്പിക്കുളം ഡാമിനോട് ചേർന്ന് കിടക്കുന്ന തമിഴ്നാടിന്റെ ഉടമസ്ഥതയിലുള്ള സർക്കാർപതി പവർഹൗസിന്റെ പ്രവർത്തനം വേണ്ടവിധത്തിൽ നടക്കാത്തതും തിരിച്ചടിയാണ്. സർക്കാർപതി പവർഹൗസ് പ്രവർത്തിച്ചില്ലെങ്കിൽ അധിക ജലം എത്തുക ചാലക്കുടി പുഴയിലാകും.  


2018ലെ പ്രളയകാലത്തും സർക്കാർപതി പവർഹൗസ് വേണ്ടവിധം പ്രവർത്തിപ്പിച്ചിരുന്നില്ല. കഴിഞ്ഞമാസം ഉണ്ടായ കനത്തമഴയിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായപ്പോഴും സർക്കാർപതി പവർഹൗസ് മാസങ്ങളായി തമിഴ്നാട് പ്രവർത്തിപ്പിക്കാതിരുന്നു. ഒടുവിൽ സംസ്ഥാന വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി നേരിട്ട് പവർഹൗസിൽ എത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. ഉടൻ തന്നെ കനാലിന്റെ അറ്റകുറ്റപ്പണികൾ നടത്തി പവർഹൗസിൽ വൈദ്യുതി ഉത്പാദനം ആരംഭിക്കുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.