വയനാട്: നിലമ്പൂരിലെ ഒറ്റമൂലി വൈദ്യൻ വധകേസ് പ്രതി ഷൈബിൻ അഷ്റഫിനും സംഘത്തിനുമെതിരെ പരാതിയുമായി ബത്തേരി സ്വദേശിനി രംഗത്ത്. 2021 ൽ കർണ്ണാടകയിൽ ദുരൂഹ സാഹചര്യത്തിൽ കുളത്തിൽ മുങ്ങിമരിച്ച ബത്തേരി സ്വദേശി  ദീപേഷിന്റെ ഭാര്യ ജിസ ഇന്ന്  പോലീവിൽ  പരാതി നൽകും. അതേസമയം വയനാട്ടിലെ ഷൈബിന്റെ ആഡംബര വീടും വാഹനങ്ങളും സംബന്ധിച്ച് സ്വത്തു വകകളും സംബന്ധിച്ച് അന്വേഷണത്തിലേക്ക് നീങ്ങി പോലീസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

7 വർഷം മുൻപ് ബത്തേരി ദൊട്ടപ്പൻ കുളം സ്വദേശി  ദീപേഷിനെ തട്ടി കൊണ്ടുപോയ കേസിൽ ഷൈബിൻ അഷ്റഫിനും സംഘത്തിനുമെതിരെ കേസെടുത്തിരുന്നു. വടംവലിയിൽ ദീപേഷിന്റെ ടീം ഷൈബിൻ പിന്തുണക്കുന്ന ടീമിനെ പരാജയപ്പെടുത്തിയതിനെ തുടർന്നുണ്ടായ നിസാര തർക്കത്തിനാണ് ദീപേഷിനെ 2015 ൽ ഷൈബിന്റെ നേതൃത്വത്തിൽ തട്ടി കൊണ്ടുപോയി മർദ്ദിച്ച് തോട്ടത്തിൽ തള്ളിയത്. 

Read Also: വ്ലോഗർ റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി


പിന്നീട് ചികിൽസ ചെലവുകളും നഷ്ട്ടപരിഹാരവും നൽകി പ്രശ്നം പരിഹരിച്ചിരുന്നു. പിന്നീട് 2021 ലാണ് ദീപേഷിനെ കുടകിലെ കുട്ടയിലെ സ്വകാര്യ കാപ്പിത്തോട്ടത്തിലെ കുളത്തിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
അന്നും ചില സംശങ്ങൾ ഉണ്ടായിരുന്നെങ്കിലും കേസിനു പോകാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ലെന്നും ഇപ്പോൾ മാധ്യമങ്ങളിൽ വരുന്ന ഈ സംഘത്തിന്റെ വെളിപ്പെടുത്തൽ പരാതി നൽകാൻ പ്രേരണയായെന്നും ജിസ വ്യക്തമാക്കി.


അതേസമയം സുൽത്താൻ ബത്തേരിയിലെ ഷൈബിന്റെ 14 വർഷമായിട്ടും പണിതീരാത്ത ആഡംബരവീടും വീട്ടിൽ പലയിടത്തായി സൂക്ഷിച്ചിട്ടുള്ള ആഡംബര വാഹനങ്ങളും സാമ്പത്തിക ഇടപാടുകൾ  സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം ഇതിനിടെ ലീഗ് യുഡിഎഫ് നേതാക്കൾക്കൊപ്പം നിരവധി വേദികളിൽ ആദരവ് ഏറ്റുവാങ്ങുന്ന ഷൈബിൻ അഷ്റഫിന്റെ ചിത്രം പുതിയ രാഷ്ട്ര വിവാദങ്ങൾക്ക് തുടക്കമിടുമെന്ന് ഉറപ്പാണ്.

Read Also: ഗുരുവായൂരില്‍ സ്വർണവ്യാപാരിയുടെ വീട്ടിൽ നിന്ന് ഒന്നേമുക്കാൽ കോടിയുടെ സ്വർണം കവർന്നു


ഷാബാ ശെരീഫ് എന്ന വൈദ്യനിൽ നിന്ന് മൂലക്കുരുവിനുള്ള ഒറ്റമൂലിയെക്കുറിച്ച് മനസിലാക്കി, കേരളത്തില്‍ മരുന്നുവ്യാപാരം നടത്തി പണം സമ്പാദിക്കാനാണ് ഇയാളെ അപായപ്പെടുത്തിയതെന്നാണ് സൂചന. ഷാബാ ശെരീഫ് ഒറ്റമൂലിയെക്കുറിച്ച് പറയാന്‍ തയാറാകാതെ വന്നതോടെ ചങ്ങലയില്‍ ബന്ധിച്ച് ഒന്നേകാല്‍ വര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ച ശേഷമായിരുന്നു കൊല നടത്തിയത്.  


തുടര്‍ന്ന് മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ചാലിയാര്‍ പുഴയിലെറിഞ്ഞതായി അന്വേഷണത്തില്‍ കണ്ടെത്തി.ഷൈബിന്‍, വയനാട് സ്വദേശി ശിഹാബുദ്ദീന്‍, കൈപ്പഞ്ചേരി സ്വദേശി നൗഷാദ്, ഡ്രൈവര്‍ നിലമ്പൂര്‍ സ്വദേശി നിഷാദ് എന്നിവരുടെ സഹായത്തോടെ മൃതദേഹം പുഴയിലെറിഞ്ഞു. ഷാബാ ശെരീഫിനെ ചങ്ങലയില്‍ ബന്ധിച്ച് പീഡിപ്പിക്കുന്ന ദൃശ്യം പെന്‍ഡ്രൈവില്‍നിന്നു കണ്ടെത്തി. ദൃശ്യത്തില്‍ നിന്നു ബന്ധുക്കള്‍ ഷാബാ ശെരീഫിനെ തിരിച്ചറിഞ്ഞു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ