വ്ലോ​ഗർ റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

മെഹ്നാസ് ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഫോൺ സ്വിച്ച്ഓഫ് ചെയ്തിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : May 13, 2022, 01:22 PM IST
  • പോലീസ് കഴിഞ്ഞ ദിവസം വീട്ടിലെത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തിരുന്നു
  • പെരുന്നാളിന് ശേഷം മെഹ്നാസ് വീട്ടില്‍ വന്നിട്ടില്ലെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്
  • മെഹ്നാസ് നിലവില്‍ സംസ്ഥാനം വിട്ടെന്നാണ് സൂചന
  • ഈ സാഹചര്യത്തിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്
വ്ലോ​ഗർ റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കോഴിക്കോട്: റിഫ മെഹ്‍നുവിന്റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ചോദ്യം ചെയ്യലിന് ഹാജാരാൻ സമയം നൽകിയിട്ടും മെഹ്നാസ് എത്താത്തതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പോലീസ് തീരുമാനിച്ചത്. മെഹ്നാസ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നി​ഗമനത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ പോലീസ് തീരുമാനിച്ചത്. വ്യാഴാഴ്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇയാൾ ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഫോൺ സ്വിച്ച്ഓഫ് ചെയ്തിരിക്കുകയാണ്.

പോലീസ് കഴിഞ്ഞ ദിവസം വീട്ടിലെത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് വീട്ടില്‍ വന്നിട്ടില്ലെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. മെഹ്നാസ് നിലവില്‍ സംസ്ഥാനം വിട്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. മെഹ്നാസിന്റെ മൊഴിയെടുക്കാനായി പോലീസ് കാസർകോട്ടേയ്ക്ക് പോയിരുന്നെങ്കിലും ഇയാളെ കാണാൻ സാധിച്ചില്ല. തുടർന്നാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയത്. അതേസമയം, റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടർന്ന് മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. മൃതദേഹത്തിന്റെ കഴുത്തില്‍ തൂങ്ങിമരണത്തില്‍ കാണാറുള്ളവിധത്തിൽ പാടുണ്ടായിരുന്നുവെന്ന് ഫോറന്‍സിക് സംഘം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

ALSO READ: Crime: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, പിന്നാലെ ഭർത്താവ് ആത്മഹത്യ ചെയ്തു

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന നി​ഗമനത്തിലാണ് അന്വേഷണ സംഘം. മാർച്ച് ഒന്നിനാണ് വ്ലോ​ഗർ റിഫ മെഹ്നുവിനെ ദുബായിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായില്‍ വച്ച് ഫോറന്‍സിക് പരിശോധന മാത്രമാണ് നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News