Crime News: പെൺകുട്ടികളെ എത്തിക്കാൻ വൈകി; സിനിമാ നിർമാതാവിനെ കൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ
Crime News: കൈകാലുകൾ കെട്ടി വായിൽ തുണി തിരുകി കറുത്ത കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ഭാസ്കരന്റെ മൃതദേഹം ശനിയാഴ്ച പകൽ കണ്ടെത്തിയത്. കൊലപാതകം നടത്തിയശേഷം വീടുപൂട്ടി മുങ്ങിയ ഗണേശനെ പ്രത്യേക അന്വേഷണ സംഘമാണ് കണ്ടെത്തിയത്.
ചെന്നൈ: സിനിമാ നിർമാതാവിനെ കൊന്നു വഴിയിൽ തള്ളിയ കേസിൽ ഒരാൾ അറസ്റ്റിൽ. സംഭവം നടന്നത് ചെന്നൈയിലെ വിരുഗമ്പാക്കത്താണ്. സിനിമാ നിർമാതാവും വ്യവസായിയുമായ ഭാസ്കരനെ കൊന്ന കേസിൽ വിരുഗമ്പാക്കം സ്വദേശി ഗണേശനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കൈകാലുകൾ കെട്ടി വായിൽ തുണി തിരുകി കറുത്ത കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ഭാസ്കരന്റെ മൃതദേഹം ശനിയാഴ്ച പകൽ കണ്ടെത്തിയത്. കൊലപാതകം നടത്തിയശേഷം വീടുപൂട്ടി മുങ്ങിയ ഗണേശനെ പ്രത്യേക അന്വേഷണ സംഘമാണ് കണ്ടെത്തിയത്.
Also Read: കൊല്ലത്ത് നിന്ന് ആസ്ട്രേലിയക്ക് ബോട്ട് മാർഗ്ഗം കടക്കാൻ ശ്രമിച്ച 11പേർ പിടിയിൽ
ഇയാൾ മേഖലയിലെ പ്രധാന പെൺവാണിഭ സംഘത്തിലെ അംഗമാണ്. ഇയാൾക്ക് കഴിഞ്ഞ 7 വർഷമായി ഭാസ്കരനുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറഞ്ഞത്. കഴിഞ്ഞ ദിവസം പെൺകുട്ടികൾ വരാൻ വൈകിയതിനെച്ചൊല്ലി ഭാസ്കരനും ഗണേശനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായ ഗണേശൻ ഇരുമ്പുവടി കൊണ്ട് ഭാസ്കരന്റെ തലയിൽ അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തുഞെരിച്ച് അയാളെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കറുത്ത കവറിൽ പൊതിഞ്ഞ് കയർ കൊണ്ട് കെട്ടി അർധരാത്രി റോഡിൽ തള്ളുകയും ചെയ്തു.
Also Read: മനസിൽ ലഡ്ഡു പൊട്ടി... I LOVE YOU പറഞ്ഞ് വരനെ ചുംബിക്കുന്ന വധു..! വീഡിയോ വൈറൽ
പിറ്റേ ദിവസം ശുചീകരണ തൊഴിലാളികളാണു റോഡരികിൽ മൃതദേഹം കണ്ടത്. കൂടാതെ ഇതിന്റെ സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കാറും കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയ ഭാസ്കരന്റെ ഫോൺ സ്വിച്ച് ഓഫ് ആകുകയും രാത്രിയായിട്ടും വീട്ടിലെത്താത്തതിരിക്കുകയും ചെയ്തതിനെ തുടർന്ന് മകൻ കാർത്തിക് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാം ഭാവത്തിന്റെ ചുരുൾ അഴിയുന്നത്. മാത്രമല്ല ഭാസ്കരനെ കൊല്ലാൻ ഉപയോഗിച്ച കമ്പിയും മൃതദേഹം കൊണ്ടുപോയ മോട്ടർ സൈക്കിളും പോലീസ് പിടിച്ചെടുത്തിരുന്നു. കൊലപാതകത്തിൽ ഷാണേശനോടൊപ്പം മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...