Drugs Seized: ദഹിക്കാത്ത തരത്തിലുള്ള ടേപ്പില്‍ പൊതിഞ്ഞ് ലഹരിമരുന്ന് വിഴുങ്ങി ദമ്പതികൾ; കൊച്ചിയിൽ 30 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി ഡിആര്‍ഐ
Kochi Nedumbassery Airport: ടാൻസാനിയൻ സ്വദേശികളായ ദമ്പതിമാരെ മയക്കുമരുന്നുമായി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡിആർഐ സംഘം അറസ്റ്റ് ചെയ്തു.
കൊച്ചി: ലഹരി മരുന്ന് വിഴുങ്ങി കൊച്ചിയിലെത്തിയ വിദേശ ദമ്പതിമാർ പിടിയിൽ. മുപ്പതുകോടി രൂപയടെ ലഹരി മരുന്നാണ് ഇവർ വിഴുങ്ങിയിരുന്നത്. ടാൻസാനിയൻ സ്വദേശികളായ ദമ്പതിമാരെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡിആർഐ സംഘം അറസ്റ്റ് ചെയ്തു. ഒമാനിൽ നിന്ന് വ്യാഴാഴ്ചയാണ് ഇവർ കൊച്ചിയിൽ എത്തിയത്.
ഇവരെ കസ്റ്റഡിയിൽ എടുത്ത ഡിആർഐ സംഘം ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യപരിശോധനയിൽ ആണ് ശരീരത്തിനുള്ളിൽ കൊക്കൈയ്ൻ ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. യുവാവിന്റെ വയറിനുള്ളിൽ ഏകദേശം രണ്ട് കിലോയോളം കൊക്കെയ്നാണ് കണ്ടെത്തിയത്. ഇത് പുറത്തെടുത്തു. തുടർന്ന് യുവാവിനെ റിമാൻഡ് ചെയ്തു.
ALSO READ: വയനാട് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എംഡിഎംഎ പിടികൂടി; കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ അറസ്റ്റിൽ
യുവതിയുടെ ശരീരത്തിലും ഇതേ അളവിൽ ലഹരിമരുന്ന് ഉണ്ടെന്നാണ് കരുതുന്നത്. ഇത് പുറത്തെടുക്കാനായി യുവതി ആശുപത്രിയിൽ തന്നെ തുടരുകയാണ്. ദഹിക്കാത്ത തരത്തിലുള്ള ടേപ്പില്‍ പൊതിഞ്ഞ് ക്യാപ്സൂൾ രൂപത്തിലാക്കിയാണ് ഇവർ ലഹരിമരുന്ന് വിഴുങ്ങിയതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഇത് കൊച്ചിയിലെത്തിച്ച് കൈമാറ്റം ചെയ്യാൻ കൊണ്ടുവന്നതാണെന്നും സൂചനയുണ്ട്. സംഭവത്തിൽ ഡിആർഐ അന്വേഷണം ഊർജ്ജിതമാക്കി. കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി ലഹരിക്കടത്ത് വ്യാപകമായതിനെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.