Crime: ഹോം വർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ അടിച്ചു: അധ്യാപകൻ പിടിയിൽ
മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ ഹോം വർക്ക് ചെയ്തില്ലെന്ന് പറഞ്ഞാണ് അധ്യാപകൻ ചൂരൽ കൊണ്ട് അടിച്ചത്.
പത്തനംതിട്ട: ആറന്മുളയിൽ ഹോംവർക്ക് ചെയ്യാത്തതിന് വിദ്യാർഥിയെ മർദ്ദിച്ച അധ്യാപകൻ പിടിയിൽ. എരുമക്കാട് ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്കൂൾ അധ്യാപകൻ ബിനോജിനെതിരെയാണ് കേസ്. മൂന്നാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. ഹോം വർക്ക് ചെയ്യാത്തതിന്റെ പേരിൽ കുട്ടിയെ ബിനോജ് ചൂരൽ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പരാതി. അധ്യാപകന്റെ മർദ്ദനത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Crime News: യുവതിയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു
വയനാട്: വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്തു. ഗാർഹികപീഡനം, ആത്മഹത്യാപ്രേരണ, മർദനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മരിച്ച ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, പിതാവ് ഋഷഭരാജൻ, അമ്മ ബ്രാഹ്മിലി എന്നിവർക്കെതിരെ കേസെടുത്തത്. കൽപ്പറ്റ ഡിവൈഎസ്പി ടിഎൻ സജീവൻ അന്വേഷണ ചുമതലേറ്റതിന് പിന്നാലെയാണ് നടപടി.
ദർശനയുടെ ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിന് പിന്നാലെയാണ് ഇവർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഭർത്താവും വീട്ടുകാരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഈ മാസം 13ന് ആണ് ദർശന അഞ്ചുവയസുകാരിയായ മകൾ ദക്ഷയുമായി വെണ്ണിയോട് പുഴയിൽ ചാടിയത്. യുവതിയുടെയും കുഞ്ഞിന്റെയും മരണത്തിൽ വനിതാ കമ്മീഷൻ പോലീസിനോട് റിപ്പോർട്ട് തേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...