ചിറയൻകീഴ്: മന്ത്രവാദ ചകിത്സയ്ക്കിടെ ബാലികയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. അറസ്റ്റിലായത് തിരുവനന്തപുരത്തെ ചിറയൻകീഴ് സ്വദേശിയും അവിടത്തെതന്നെ മുടപുരം തെന്നൂർക്കോണം ക്ഷേത്രത്തിലെ പൂജാരിയുമായ ശ്രീകുമാർ നമ്പൂതിരിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.  മന്ത്രവാദ ചികിത്സയുടെ പേരിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ്  പറയുന്നത്.  സംഭവം നടന്നത് കഴിഞ്ഞ ദിവസമാണ്.  ക്ഷേത്രത്തിൽ തൊഴാനെത്തിയ പെൺകൂട്ടിയോട് മന്ത്രവാദത്തിലൂടെ നേട്ടങ്ങളുണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിപ്പിക്കുകയും ശേഷം ക്ഷേത്രവളപ്പിൽ തന്നെയുള്ള  പൂജാരിയുടെ  മുറിയിൽ കയറ്റി മന്ത്രവാദ കർമ്മങ്ങൾ നടത്തുകയുമായിരുന്നു.  


Also read: ബാലഭാസ്ക്കറിന്റെ മരണം: സ്റ്റീഫൻ ദേവസ്സിയെ സിബിഐ ചോദ്യം ചെയ്യും 


എന്നാൽ കഴിഞ്ഞ ദിവസം മന്ത്രവാദ പൂജയ്ക്ക് എത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. മുറിയിൽ നിന്ന് ഇറങ്ങിയോടിയ പെൺകുട്ടി ബന്ധുക്കളോട് വിവരങ്ങൾ പറഞ്ഞു.  ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൂജാരിയെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്യുകയായിരുന്നു.   


പൂജാരിയുടെ മുറിയിൽ  ഫോറൻസിക് വിഭാഗത്തിലെ വിദഗ്ധരെത്തി തെളിവെടുപ്പുകളും പൂർത്തിയാക്കി.  പ്രതിയെ കോടതി റിമാൻഡ് ചെയ്തു.