തിരുവനന്തപുരം: മരണമടഞ്ഞ വയലിനിസ്റ്റായ ബാലഭാസ്ക്കറിന്റെ മരണത്തിൽ സ്റ്റീഫൻ ദേവസ്സിയെ സിബിഐ ചോദ്യം ചെയ്യും. സ്റ്റീഫനോട് ചോദ്യം ചെയ്യാൻ ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. quarantine ൽ ആയതിനാൽ തനിക്ക് കുറച്ച് സാവകാശം നൽകണമെന്ന് സ്റ്റീഫൻ ചോദിച്ചിരിക്കുകയാണ്.
സ്റ്റീഫനോട് തിരുവനന്തപുരത്തെ ഓഫീസിലെത്താനാണ് സിബിഐ നിർദ്ദേശിച്ചിരിക്കുന്നത്. വാഹന അപകടത്തിന് ശേഷം ബാലഭാസ്ക്കർ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയിരുന്നത്. ആ സമയം സ്റ്റീഫൻ അവിടെയെത്തുകയും ബാലഭാസ്ക്കറിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.
Also read: മുഖ്യമന്ത്രിയുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ്
എന്തൊക്കെയാണ് ഇവർ സംസാരിച്ചതെന്ന് അറിയാൻ വേണ്ടിയാണ് സിബിഐ സ്റ്റീഫനെ വിളിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാത്രമല്ല സ്റ്റീഫനെതിരെ ബാലുവിന്റെ ബന്ധുക്കളും മൊഴി നൽകിയിരുന്നു. അതിന്റെകൂടെ അടിസ്ഥാനത്തിലാണ് വിളിപ്പിച്ചിരിക്കുന്നത്എന്നും റിപ്പോർട്ട് ഉണ്ട്.
Also read: SBI യുടെ എടിഎം കാർഡിൽ പുതിയ സവിശേഷത; ഇനി ഒരു ചതിയും നടക്കില്ല..!
ബാലഭാസ്ക്കറിന്റെ അപകട മരണത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായാൽ സിബിഐ അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തും. മരിച്ച ബാലഭാസ്ക്കറും സ്റ്റീഫനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. അപ്പോൾ അതിനെക്കുറിച്ചും ചോദിച്ചേക്കാം.