Madhya Pradesh: മധ്യപ്രദേശിലെ പ്രശസ്തമായ ക്ഷേത്രത്തിൽ മോഷണം.  ലക്ഷക്കണക്കിന് രൂപയുമായാണ് മോഷ്ടാക്കള്‍ കടന്നത്‌.  മധ്യപ്രദേശിലെ സെഹോറിലെ പ്രശസ്തമായ സലക്കൻപൂർ ക്ഷേത്രത്തിലെ സ്ട്രോങ്റൂമിൽ നിന്നാണ് ലക്ഷക്കണക്കിന് രൂപയുടെ മോഷണം നടന്നതായി കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് പേരാണ്  ക്ഷേത്രത്തില്‍ മോഷണത്തിനായി കടന്നുകൂടിയത്. ലക്ഷക്കണക്കിന്‌ രൂപയാണ് ഇവര്‍ ചാക്കിലാക്കി കടന്നുകളഞ്ഞത്. കള്ളന്മാര്‍ പണം ചാക്കില്‍ നിറയ്ക്കുന്നത്  CCTV ദൃശ്യങ്ങളില്‍  വ്യക്തമാണ്. 


Also Read:  Shraddha Murder Case: ശ്രദ്ധയുടെ ശരീരഭാഗങ്ങൾ സൂക്ഷിച്ചിരുന്ന അതേ മുറിയിൽ പുതിയ കാമുകിയുമായി Sex..!! അഫ്താബിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍


രണ്ട് പേർ ആറ് ചാക്കിൽ പണം നിറയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാന്‍ സാധിക്കുന്നുണ്ട് എന്ന്  ക്ഷേത്ര ട്രസ്റ്റ് മേധാവി മഹേഷ് ഉപാധ്യായ പറഞ്ഞു. അതുകൂടാതെ, ക്ഷേത്രത്തിന് പുറത്ത് രണ്ട് ചാക്കുകള്‍ കണ്ടെത്തിയിരുന്നു. ഓരോ ചാക്കിലും രണ്ട് ലക്ഷം രൂപയോളം ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. 


Also Read:  Shocking Crime: യുവതിയെ കൊന്ന് 35 കഷണങ്ങളാക്കി 18 ഇടത്ത് വലിച്ചെറിഞ്ഞു, യുവാവ് അറസ്റ്റില്‍


തിങ്കളാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്.  ഭോപ്പാലിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് സലക്കൻപൂർ സ്ഥിതി ചെയ്യുന്നത്. മധ്യ ഇന്ത്യയിലെ വിന്ധ്യവാസിനി ദേവിയുടെ പ്രധാന ക്ഷേത്രമാണിത്.


സംഭവത്തെത്തുടർന്ന് ക്ഷേത്രത്തിന്‍റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തതായി പോലീസ് സൂപ്രണ്ട് മായങ്ക് അവസ്തി പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.   അന്വേഷണം തുടരുകയാണ്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.