കണ്ണൂർ: തലശ്ശേരിയിൽ സിപിഎം പ്രവർത്തകനായ ഹരിദാസിൻറെ കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ. പുന്നോൽ സ്വദേശി നിജിൽ ദാസ് ആണ് പിടിയിലായത്.ഹരിദാസിനെ കൊലപ്പെടുത്താനായെത്തിയ സംഘത്തിൽ പെട്ട ആളാണ് നിജിൽ എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് നിജിൽ ദാസിനെ പിടികൂടിയത്


COMMERCIAL BREAK
SCROLL TO CONTINUE READING

നിജിലിനെ പോലീസ് ചോദ്യം ചെയുന്നു. കേസിൽ നേരത്തെ ബിജെപി മണ്ഡലം പ്രസഡൻറും തലശ്ശേരി നഗരസഭാംഗവുമായ ലിജേഷ് അടക്കം  നാല് പേരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വിമിൻ,അമൽ,മനോഹരൻ,സുമേഷ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.


തിങ്കളാഴ്ച പുലർച്ചെ 1.30-നാണ് മത്സ്യത്തൊഴിലാളിയായ ഹരിദാസനെ വീട്ടിൽ കയറി അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോഴായിരുന്നു ആക്രമണം.


ഒരാഴ്ച മുൻപ് പുന്നോലിൽ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷമാണ് ഹരിദാസിൻറെ ക്രൂരമായ കൊലയിലേക്ക് എത്തിയതെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. കേസിൽ പ്രതികൾ  സ്ഥലത്തുള്ളവർ അല്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇവർക്ക് കൃത്യവുമായി ബന്ധപ്പെട്ട് സഹായം ലഭിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.