Tanur Custodial Death: താമിർ ജിഫ്രിയെ കസ്റ്റഡിയിലെടുക്കാൻ ഉപയോഗിച്ച കാർ സിബിഐ കസ്റ്റഡിയിലെടുത്തു
Thanur Custodial Death: സിബിഐ സംഘം മലപ്പുറത്തെത്തിയാണ് കാർ കസ്റ്റഡിയിലെടുത്തത്. ഇതോടെ പ്രതികൾക്കെതിരായ കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിയും.
മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രിയെ കസ്റ്റഡിയിലെടുക്കാൻ ഉപയോഗിച്ച കാർ സിബിഐ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. കേസിലെ ഒന്നാം പ്രതിയായ പോലീസുദ്യോഗസ്ഥൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കാർ.
Also Read: സംസ്ഥാനത്ത് വരുന്ന 4 ദിനം കനത്ത മഴ; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്
സിബിഐ സംഘം മലപ്പുറത്തെത്തിയാണ് കാർ കസ്റ്റഡിയിലെടുത്തത്. ഇതോടെ പ്രതികൾക്കെതിരായ കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിയും. സംഭവത്തിൽ ഓഫീസർ റാങ്കിലുള്ള പോലീസുദ്യോഗസ്ഥരിലേക്കും അന്വേഷണം നീളുമെന്നാണ് റിപ്പോർട്ട്. പോലീസ് ഉദ്യോഗസ്ഥരെ ഉടൻതന്നെ സിബിഐ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.
Also Read: ഇന്ന് ഗണേശ കൃപയാൽ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?
കേസിലെ ഒന്നാം പ്രതി താനൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ആയിരുന്ന ജിനേഷാണ്. രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റ്യൻ, മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിൻ എന്നിവരാണ്. താനൂർ കസ്റ്റഡി കൊലപാതകക്കേസിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ എറണാകുളം സിജെഎം കോടതി നാല് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനെ തുടർന്ന് പ്രതികളുടെ തിരിച്ചറിയൽ പരേഡ് കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു.
Also Read: 100 വർഷത്തിന് ശേഷം അപൂർവ്വ സംഗമം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ സാമ്പത്തിക നേട്ടങ്ങൾ!
2023 ഓഗസ്റ്റ് ഒന്നിനായിരുന്നു താനൂർ പോലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി കുഴഞ്ഞു വീണു മരിച്ചത്. ലഹരി മരുന്ന് കൈവശം വെച്ചതിന് താമിർ ജിഫ്രിയേയും അഞ്ച് സുഹൃത്തുക്കളേയും മലപ്പുറം എസ്‌പിക്ക് കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫ് ടീം കസ്റ്റഡിയിലെടുത്തിരുന്നു. താമിർ ജിഫ്രിയുടെ ശരീരത്തിൽ മർദനമേറ്റ 21 മുറിപ്പാടുകൾ ഉണ്ടായിരുന്നതായി ശരീരപരിശോധനാ റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതിൽ 19 മുറിവുകൾ മരണത്തിന് മുൻപും 2 മുറിവുകൾ മരണത്തിന് ശേഷവും സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy