തിരുവനന്തപുരം: താനൂരിൽ യുവാവ് പോലീസ് കസ്റ്റഡിയിലിരുന്ന് മരിച്ച കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിട്ടു. ഇതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. ലഹരി കേസിൽ താനൂർ പോലീസ് പിടികൂടിയ 5 പേരിലൊരാളായ താമിർ ജിഫ്രി ആഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 'കള്ളക്കേസിൽ ' സരുൺ സജിക്ക് നീതിയായില്ല; പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ


അമിതമായി ലഹരി ഉപയോഗിച്ചതിന്റെ ഫലമായി അസ്വസ്ഥതകൾ പ്രകടിപ്പിച്ച് കുഴഞ്ഞുവീണതിനെ തുടർന്നാണ് ജിഫ്രിയ്ക്ക് മരണം സംഭവിച്ചത് എന്നാണ് താനൂർ പോലീസ് എടുത്ത കേസിലെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പോലീസ് മർദനം സംബന്ധിച്ച സൂചനകൾ ലഭിച്ചിരുന്നു. സംഭവത്തിൽ താനൂർ സ്റ്റേഷനിലെ എസ്ഐ അടക്കം 8 പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.  താമിറിന്റെ ശരീരത്തിൽ 21 മുറിവുകളുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്.  മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിന്റെ റിപ്പോർട്ട് ഫൊറൻസിക് വിഭാഗത്തിൽ നിന്നും ദേശീയ മനുഷ്യാവകാശ കമ്മിഷൻ, സബ് ഡിവിഷനൽ മജിസ്ട്രേട്ട്, പോലീസ്, അന്വേഷണ സംഘം എന്നിവർക്ക് അയച്ചിരുന്നു.


Also Read:  Jupiter Favorite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എപ്പോഴും ഉണ്ടാകും വ്യാഴ കൃപ?


ജിഫ്രിയുടെ ഇടുപ്പ്, കാൽപാദം, കണംകാൽ, പുറം ഭാഗം എന്നിവിടടങ്ങളിലാണ് മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നത്. മൂർച്ച ഇല്ലാത്തതും ലാത്തി പോലുള്ള വസ്തുക്കൾ കൊണ്ടുമാണ് മർദ്ദനമേറ്റത്.  ഇയാളുടെ ആമാശയത്തിൽ നിന്നും രണ്ട് പാക്കറ്റുകൾ കണ്ടെടുത്തിട്ടുണ്ട്. ഇതിൽ ഒന്ന് പൊട്ടിയ നിലയിലാണ്. അമിത അളവിൽ  ലഹരി വസ്തു ശരീരത്തിൽ എത്തിയതും ഒപ്പം സ്റ്റഡിയിലെ മർദ്ദനവുമാണ് മരണ കാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിലുളളത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിച്ചിരുന്നു.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


ഇതുകൂടാതെ മരിച്ച് 12 മണിക്കൂറിന് ശേഷമാണ് പോസ്റ്റുമോർട്ടത്തിനായി എത്തിച്ചത്. അത്രയും സമയം ഫ്രീസറിൽ മൃതദേഹം സൂക്ഷിക്കാത്തത് രാസ പരിശോധനയെ ബാധിക്കുമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.