കൊല്ലം: കരുനാ​ഗപ്പള്ളിയിൽ മദ്യപസംഘം ഓംലെറ്റ് വെകുമെന്ന് പറഞ്ഞതിനു പിന്നാലെ ദോഷക്കട അടിച്ചുതകർത്തു. അഞ്ചു പേരടങ്ങുന്ന സംഘമാണ് കട അടിച്ചു തകർത്തത്. സംഘത്തിൽ ഉൾപ്പെട്ട പ്രസാദ് എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം കഴിക്കുന്നതിനായി തട്ടുകടയിൽ എത്തിയതായിരുന്നു അഞ്ചു പേരും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓംലെറ്റ് ഓർഡർ ചെയ്തപ്പോൾ കിട്ടാൻ അല്പ്പം താമസിക്കുമെന്ന് കടക്കാരൻ പറഞ്ഞു. ഇതാണ് ഒടുക്കം കയ്യാങ്കളിയിൽ കലാശിച്ചത്. കൊല്ലം ഇടക്കുളങ്ങര സ്വദേശിയായ ​ഗോപകുമാറിന്റെ കടയാണ് ലഹരിസംഘം അടിച്ചു തകർത്തത്. സംഭവത്തിൽ പുലിയൂർവഞ്ചി സ്വദേശികളായ രണ്ടു പേർക്ക് പരിക്കു പറ്റി. കരുനാ​ഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 


ALSO READ: കണ്ണൂരിൽ 275 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി; യുവാവ് എക്സൈസിന്റെ പിടിയിൽ


മക്കൾ മർദ്ദിച്ച് തോട്ടിലെറിഞ്ഞു; പിതാവിന് ദാരുണാന്ത്യം


തിരുവനന്തപുരം:മക്കൾ മർദ്ദിച്ച് തോട്ടിലെറിഞ്ഞ് പിതാവിനെ കൊലപ്പെടുത്തി. അമ്പലമുക്ക് ഗാന്ധിനഗര്‍ സുനിതാഭവനില്‍ സുധാകരന്‍ (55) ആണ് മക്കളുടെ ക്രൂര മർദ്ധനത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുധാകരന്റെ രണ്ട് മക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഇവർ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം.


ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. സുധാകരന്റെ ഭാര്യയുടെ പിറന്നാള്‍ ആഘോഷത്തിനിടെ ഭക്ഷണം കഴിക്കവേയാണ് തര്‍ക്കമുണ്ടായത്. തർക്കത്തിൽ ആദ്യം മകള്‍ ഇടപെടുകയും തുടര്‍ന്ന് മറ്റ് രണ്ടുപേരുമായി വാക്കേറ്റം ഉണ്ടാവുകയും ആയിരുന്നു. തുടർന്ന് ഇവർ സുധാകരനെ ക്രൂരമായി മര്‍ദ്ദിച്ച് സമീപത്തെ തോട്ടില്‍ തള്ളുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.