Crime News: തട്ടിപ്പ് കേസിൽ കോടതി ശിക്ഷിച്ച ശേഷം മുങ്ങി നടന്ന പ്രതി അറസ്റ്റിൽ
Palod Fraud Case: പെരിങ്ങമ്മല സ്വദേശിനി ഗിരിജയിൽ നിന്ന് പതിമൂന്നര ലക്ഷം രൂപയും ഉഷയുടെ കയ്യിൽ നിന്ന് 7 ലക്ഷം രൂപയും തുടങ്ങി നിരവധി ആൾക്കാരിൽ നിന്ന് പണം തട്ടിയ കേസിലെ പ്രതിയാണ് ഇയാൾ.
പാലോട്: ഒന്നര കോടിയോളം രൂപ പല ആൾക്കാരിൽ നിന്നും തട്ടിയെടുത്ത കേസിൽ കോടതി ശിക്ഷിച്ച ശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു.പെരിങ്ങമ്മല ചല്ലിമുക്ക് എക്സ് കോളനിയിൽ സുധീർഖാൻ ( 42 )നെയാണ് കർണാടകയിൽ നിന്നും അറസ്റ്റ് ചെയ്തത് .
പാലോട് സ്വകാര്യ ഷോപ്പുടമ ഏലിയാസ്കുഞ്ഞിൽ നിന്നും 48 ലക്ഷം രൂപയും ,ചല്ലിമുക്ക് സ്വദേശി സിറാജുദ്ദീനിൽ നിന്നും 11 ലക്ഷം രൂപയും , ഇലവ്പാലം സ്വദേശി ജാഫറിൽ നിന്ന് രണ്ടര ലക്ഷം രൂപയും പെരിങ്ങമ്മല സ്വദേശിനി ഗിരിജയിൽ നിന്ന് പതിമൂന്നര ലക്ഷം രൂപയും ഉഷയുടെ കയ്യിൽ നിന്ന് 7 ലക്ഷം രൂപയും തുടങ്ങി നിരവധി ആൾക്കാരിൽ നിന്ന് പണം തട്ടിയ കേസിലെ പ്രതിയാണ് ഇയാൾ.
ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പിഡനം; യുവാവ് അറസ്റ്റിൽ
ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ നെടുമങ്ങാട് കോടതി ജില്ലാ പോലീസ് മേധാവി ശിൽപ്പ ദേവയ്ക്ക് നൽകിയ നിർദ്ദേശത്തെ തുടർന്ന് നെടുമങ്ങാട് ഡിവൈഎസ്പി ബൈജുകുമാറിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ പി ഷാജിമോൻ,എ എസ് ഐ അൽഅമാൻ സിപിഒ രഞ്ജിത്ത് രാജ്, സജികുമാർ ആദർശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .
2017 ലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. അതിനു ശേഷം കേരളത്തിലും കർണാടകയിലും മറ്റു പല സ്ഥലങ്ങളിലും പ്രതി ഒളിവിൽ കഴിയുകയായിരുന്നു. മറ്റൊരാളുടെ പേരിലുള്ള മൊബൈൽ സിം കാർഡ് ഉപയോഗിച്ച് വന്നിരുന്ന പ്രതിയെ വളരെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് കണ്ടെത്താൻ കഴിഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.