തിരുവനന്തപുരം: പാറശ്ശാല പരശുവയ്ക്കലില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പളുകല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സ്‌കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. വീട്ടിൽ നിന്നും സ്കൂളിലേക്ക് എന്ന് പറഞ്ഞാണ് വന്നത്. പാറശ്ശാല പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കോട്ടയത്ത് മുദ്ര ലോൺവഴി 10 ലക്ഷം രൂപ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പാലക്കാട് ചാലവര സ്വദേശിയായ ആബിദിനെയാണ് കോട്ടയം റെയിൽവേ പോലീസ് ഇൻസ്പെക്ടറായ റജി പി.ജോസഫ് അറസ്റ്റു ചെയ്തത്. തൃശൂർ സ്വദേശിയായ കോട്ടയം റയിൽവേ സ്റ്റേഷൻ ജീവനക്കാരിയാണ് തട്ടിപ്പിനിരയായത്.


 ഇവരിൽ നിന്നും പ്രതി പലതവണയായാണ്  മൂന്നേമുക്കാൽ ലക്ഷം രൂപ തുക തട്ടിയെടുത്തത്. സംഭവത്തിൽ അറസ്റ്റിലായ ആബിദ് നേരത്തെ പാലക്കാട്, ചേർപ്പുളശ്ശേരി, ഷൊർണൂർ, തൃശ്ശൂർ എന്നിവിടങ്ങളിൽ സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. 


ലോൺ കിട്ടാതെ വന്നതോടെ പണം നൽകിയവർ ഇയാളുമായി ബന്ധപ്പെട്ടപ്പോൾ തിരുനൽവേലി എസ്.ബി.ഐ. ബ്രാഞ്ചിലെ പേ ഇൻ സ്ലിപിൽ തട്ടിപ്പിനിരയായവരുടെ പേരും വിലസവും അക്കൗണ്ട്‌ നമ്പരും എഴുതി ബാങ്കിന്റെ വ്യാജ സീലും പതിച്ച് വാട്‌സാപ്പിൽ അയച്ചുനൽകുകയാണ് ഇയാൾ ചെയ്തത്.  അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.