തിരുവനന്തപുരം: വനത്തിനകത്ത് ഭർത്താവ് ഭാര്യയുടെ കാലിൽ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ ആണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പാലോട് പച്ച  സ്വദേശി സോജിയാണ് ഭാര്യ മൈലമൂട് സ്വദേശി ഷൈനിയെ ആക്രമിച്ചത് . ഇവർ തമ്മിൽ കുറച്ച് നാളായി പിണക്കത്തിലാണ് എന്നാൽ ഇവർ തമ്മിൽ ഫോണിലൂടെ  ബന്ധം ഉണ്ടായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ; ചോദ്യം ചെയ്ത ടിടിഇയെ തള്ളിയിട്ടു, 2 പേർ പിടിയിൽ


ഇന്ന് രാവിലെ ഭാര്യയെ ഫോണിൽ വിളിച്ച് വനപ്രദേശമായ കരുമൺകോട് വനത്തിൽ വരാൻ ആവശ്യപ്പെട്ടു തുടർന്ന് ഷൈനി വനത്തിൽ എത്തുകയും അവിടെ വച്ച് വാക്ക് തർക്കം ഉണ്ടാകുകയും കൈയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് കാലിൽ അടിക്കുകയുമായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തുകയും പാലോട് പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഷൈനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാങ്ങോട് സ്റ്റേഷൻ പരിധിയിലാണ് സംഭവം.


വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ചു വർഷം തടവും പിഴയും


വയനാട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ  ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് വിവിധ വകുപ്പുകളിലായി അഞ്ചു വർഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.  പൊഴുതന പാറക്കുന്ന് കിഴക്കേക്കര വീട്ടിൽ രാജനെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്. 2020 ൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വൈത്തിരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് വയനാട് എസ്.എം.എസ് യൂണിറ്റ് ഏറ്റെടുക്കുകയായിരുന്നു. 


അന്നത്തെ എസ്.എം എസ് എ. എസ്. പി ആയിരുന്ന ആർ. ആനന്ദ് ഐ. പി. എസിന്റെ നേതൃത്വത്തിൽ കേസന്വേഷണം നടത്തിയ ശേഷം അന്വേഷണം വീണ്ടും വൈത്തിരി പോലീസിന് കൈമാറുകയും അന്നത്തെ വൈത്തിരി ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ ആയിരുന്ന പ്രവീൺകുമാർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. അന്വേഷണത്തിൽ സഹായിക്കുന്നതിന് സീനിയർ സിവിൽ പോലീസ് ഓഫീസർ രജിത സുമം ഉണ്ടായിരുന്നു.  പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍  അഡ്വ. ജി. ബബിത ഹാജരായി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.