തിരുവനന്തപുരം: വീട്ടിൽ നിന്നും വിളിച്ചിറക്കിയ ശേഷം ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു. ആറ്റിങ്ങൽ പനവേലിപ്പറമ്പിൽ രമ്യാ നിവാസിൽ രശ്മിക്കാണ് (22) കുത്തേറ്റത്. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭർത്താവ് ശരത് ബാബു ഭാര്യയെ വീട്ടിൽ നിന്നും വിളിച്ചിറക്കിയ ശേഷം കയ്യിലുണ്ടായിരുന്ന ഉളി പോലുള്ളആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇവർക്ക് അഞ്ചും,രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ആക്രമണത്തിനുശേഷം പ്രതിയായ ശരത് ബാബു ഓടി രക്ഷപ്പെട്ടു. 


നിലവിളികേട്ട നാട്ടുകാരാണ് രശ്മിയെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ രശ്മി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു  അന്വേഷണം ആരംഭിച്ചു.


ആറ്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥിനികളെ പ്രണയംനടിച്ച് പീഡിപ്പിച്ച കേസിൽ 2 പേര്‍ അറസ്റ്റില്‍


സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. മുറ്റിച്ചൂർ പുലാമ്പുഴ കടവിലുള്ള നീരജ്, പടിയം പത്യാല അമ്പലത്തിനു സമീപം വാടയിൽ വിഷ്ണു എന്നിവരാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആറിലും എട്ടിലും പഠിക്കുന്ന രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ അന്തിക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്. പതിനൊന്നും പതിമൂന്നും വയസുളള പെൺകുട്ടികളെയാണ് പ്രണയം നടിച്ച് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ