Kattakkada: കാട്ടാക്കടയിൽ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവം; മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ
കാട്ടാക്കട കെ എസ് ആർടിസി ഡിപ്പോയിൽ ബസ് കത്ത് നിൽക്കുബോൾ വിദ്യാർത്ഥികളെ പ്രതികൾ മർദ്ദിച്ചത്. സംഭവത്തിൽ ഒന്നാം പ്രതി കട്ടയ്ക്കോട്, നാടുകാണി, ബിബി ഭവനിൽ അഭിഷേക് (19) ആണ് ഇന്നലെ പോലീസിന്റെ പിടിയിലായി.
തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ മൂന്നു പ്രതികൾ കൂടി അറസ്റ്റിലായി. കട്ടയ്ക്കോട് സ്വദേശിയും അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനുമായ സജിത് (22), നാടുകാണി സ്വദേശിയും അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനുമായ അബിൻ (19), കട്ടയ്ക്കോട് സ്വദേശിയും പാൽ വണ്ടി ഓടിക്കുന്നയാളുമായ അനുരാജ് (20) എന്നിവരാണ് അറസ്റ്റിലായത്.
കാട്ടാക്കട കെ എസ് ആർടിസി ഡിപ്പോയിൽ ബസ് കത്ത് നിൽക്കുബോൾ വിദ്യാർത്ഥികളെ പ്രതികൾ മർദ്ദിച്ചത്. സംഭവത്തിൽ ഒന്നാം പ്രതി കട്ടയ്ക്കോട്, നാടുകാണി, ബിബി ഭവനിൽ അഭിഷേക് (19) ആണ് ഇന്നലെ പോലീസിന്റെ പിടിയിലായി. ഒളിവിൽ പോയ കൂട്ട് പ്രതികൾ മൂന്നു പേരാണ് ഇപ്പോൾ പിടിയിലായത്. കട്ടയ്ക്കോട് സ്വദേശിയും വാർപ്പ് പണിക്കാരനുമായ നിതിൻ (24) ആയി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
ALSO READ: ചാവക്കാട് വാർഡ് ശാഖാ റോഡിൽ ഉഗ്ര സ്ഫോടനം
കഴിഞ്ഞ 27 ന് വൈകുന്നേരം കോളേജ് കഴിഞ്ഞ് കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിൽ ബസ് കത്ത് നിൽക്കുബോൾ ആണ് ആർ പി എം (കിക്മ) കോളെജിലെ 2 വർഷ ബിരുദ വിദ്യാർത്ഥികളായ അനു, ശ്രീറാം, ആദീഷ് എന്നിവരെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.