കോഴിക്കോട്: കൊച്ചി (Kochi) ചമ്പക്കര മഹിളാമന്ദിരത്തിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ കോഴിക്കോട്ട് നിന്ന് കണ്ടെത്തി. പെൺകുട്ടികളിൽ ഒരാളുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. ഇരുവരെയും വനിതാ സ്റ്റേഷനിലേക്ക് മാറ്റി. കൊൽക്കത്ത സ്വദേശിനിയായ ഒരു പെൺകുട്ടി ബാംഗ്ലൂരിലേക്ക് കടന്നതായി പൊലീസ് (Police) പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് പെൺകുട്ടികൾ മഹിളാമന്ദിരത്തിൽ നിന്ന് രക്ഷപ്പെട്ടത്. മഹിളാമന്ദിരത്തിലെ രണ്ടാം നിലയിലെ ഇരുമ്പ് കമ്പിയിൽ സാരി കെട്ടിയാണ് പെൺകുട്ടികൾ താഴെ എത്തിയത്. തുടർന്ന് ​ഗേറ്റ് ചാടി രക്ഷപ്പെടുകയായിരുന്നു.


ALSO READ: Vandiperiyar rape-murder case: പൊലീസ് കുറ്റപത്രം സമർപ്പിച്ചു


ഇവരിൽ ഒരാളുടെ സഹോദരിയുടെ വീട്ടിലേക്ക് പെൺകുട്ടികൾ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് സ്റ്റേഷൻ ഇൻസ്പെക്ടർ ബെന്നി ലാലു, എസ്ഐ വിവി ദീപ്തി എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി രണ്ട് പേരെയും സ്റ്റേഷനിലേക്ക് മാറ്റി. ചൊവ്വാഴ്ച മരട് പൊലീസെത്തി ഇവരെ കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്.


എറണാകുളത്തെ വസ്ത്ര നിർമ്മാണ ശാലയിൽ പ്രായപൂർത്തിയാകാതെ ജോലിക്ക് എത്തിച്ച കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകരാണ് മഹിളാമന്ദിരത്തിൽ എത്തിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെ കണ്ടെത്തി. ഒരാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.