One Upon a Time in Kochi: കൈവിരലുകൾ കൊണ്ടൊരു നൃത്തം; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യിലെ ​ഗാനം

കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ നിർമ്മിച്ച ചിത്രത്തിലെ 'പണ്ടേ പണ്ടേ' എന്ന് തുടങ്ങുന്ന ​ഗാനം പുറത്തുവിട്ടു. 

Written by - Zee Malayalam News Desk | Last Updated : Jun 7, 2024, 03:34 PM IST
  • ബികെ ഹരിനാരായണന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ആണ് സം​ഗീതം നൽകിയത്.
  • വിധു പ്രതാപ് ആണ് ​ഗാനം ആലപിച്ചത്.
One Upon a Time in Kochi: കൈവിരലുകൾ കൊണ്ടൊരു നൃത്തം; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യിലെ ​ഗാനം

നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് "വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി ". കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ നിർമ്മിച്ച ചിത്രത്തിലെ ​ഗാനം പുറത്തുവിട്ടു. പണ്ടേ പണ്ടേ എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. കൈവിരലുകൾ കൊണ്ട് നൃത്തം ചെയ്യിക്കുന്നതാണ് ​ഗാനരം​ഗത്തിലുള്ളത്. ബികെ ഹരിനാരായണന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ആണ് സം​ഗീതം നൽകിയത്. വിധു പ്രതാപ് ആണ് ​ഗാനം ആലപിച്ചത്.

കൊച്ചിയിലെ ഡ്ര​ഗ്സ് ഇടപാടുമായി ബന്ധപ്പെട്ടുള്ള കഥയാണ് സിനിമയുടേത്. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ് ചിത്രത്തിൽ നായകൻ നാദിർഷാ-റാഫി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. കോമഡി ത്രില്ലറാണ് ചിത്രം. ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും മുഖ്യ വേഷത്തിൽ എത്തുന്നു. ദേവിക സഞ്ജയ് ആണ് നായിക. 

Also Read: Coolie Update: രജനികാന്തിനൊപ്പം സ്ക്രീൻ പങ്കിടാൻ ദിലീപ്; 'കൂലി'യിൽ മുഖ്യ വേഷമെന്ന് സൂചന

 

ഛായാഗ്രഹകൻ ഷാജി കുമാർ, എഡിറ്റർ ഷമീർ മുഹമ്മദ്. പ്രോജക്ട് ഡിസൈനർ സൈലക്സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനിംഗ് സന്തോഷ് രാമൻ, മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ, മാർക്കറ്റിംഗ് ബ്രിങ്ഫോർത് അഡ്വെർടൈസിങ്, പി ആർ ഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് യൂനസ് കുണ്ടായ് ഡിസൈൻസ് മാക്ഗുഫിൻ എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News