Murder | മകളെ കടന്നുപിടിക്കാൻ ശ്രമിച്ച ലഹരിക്ക് അടിമയായ മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു
കല്ലുവെട്ടാൻ കുഴി പ്ലാങ്കല വീട്ടിൽ സിദ്ദിഖാണ് മരിച്ചത്. മാതാവ് നാദിറയെ (43) പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: മകളെ കടന്ന് പിടിക്കാൻ ശ്രമിച്ച ലഹരിക്ക് അടിമയായ മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. തിരുവന്തപുരം വിഴിഞ്ഞത്താണ് സംഭവം. കല്ലുവെട്ടാൻ കുഴി പ്ലാങ്കല വീട്ടിൽ സിദ്ദിഖാണ് മരിച്ചത്. മാതാവ് നാദിറയെ (43) പോലീസ് അറസ്റ്റ് ചെയ്തു.
ഒരു വർഷം മുൻപാണ് സംഭവം നടന്നത്. സിദ്ദിഖിനെ (20) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൂങ്ങിമരണമെന്നാണ് നാദിറ നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാൽ പോലീസിന് ലഭിച്ച അജ്ഞാത സന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ALSO READ: Thiruvalla Murder | തിരുവല്ല സിപിഎം നേതാവിന്റെ കൊലപാതകം, പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം
കൊലപാതക സാധ്യതയുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. സിദ്ദിഖ് മരിക്കുന്ന ദിവസവും സഹോദരിയെ മർദ്ദിക്കുകയും കടന്ന് പിടിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സിദ്ദിഖ് മരിച്ചതെന്ന് നാദിറ പോലീസിനോട് വ്യക്തമാക്കി.
മയക്കുമരുന്നിന് അടിമയായ സിദ്ദിഖ് അമ്മയെയും സഹോദരിയെയും നിരന്തരം മർദ്ദിക്കാറുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. കൊലപാതകം മനപൂർവ്വം ചെയ്തതല്ലെന്ന നിഗമനത്തിലാണ് പോലീസ്. അതേസമയം, കുറ്റകൃത്യം മറച്ചുവച്ചതടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...