Thiruvalla Murder | തിരുവല്ല സിപിഎം നേതാവിന്റെ കൊലപാതകം, പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം

ബിജെപി ആർഎസ്എസ് സ്വാധീന മേഖലയായിരുന്ന പ്രദേശത്ത് സന്ദീപിന്റെ പ്രവർത്തനത്തോടെ സിപിഎം ശക്തിപ്പെട്ടിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 2, 2021, 11:25 PM IST
  • തിരുവല്ലയിൽ സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്ന് സിപിഎം.
  • ആക്രമണത്തിൽ സന്ദീപിന്റെ നെഞ്ചില്‍ 9 കുത്തുകളേറ്റെന്നാണ് സൂചന.
  • വ്യാഴാഴ്ച രാത്രി 8 മണിയോടെ മേപ്രാലിൽ വച്ചാണ് സന്ദീപിനെ അക്രമി സംഘം കൊലപ്പെടുത്തിയത്.
Thiruvalla Murder | തിരുവല്ല സിപിഎം നേതാവിന്റെ കൊലപാതകം, പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം

പത്തനംതിട്ട: പെരിങ്ങര സിപിഎം (CPM) ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് (RSS) ആണെന്ന് സിപിഎം ആരോപണം. കൊലപാതകം (Murder) ആസൂത്രിതമാണെന്നും സിപിഎം ആരോപിച്ചു. ബിജെപി (BJP) ആർഎസ്എസ് സ്വാധീന മേഖലയായിരുന്ന പ്രദേശത്ത് സന്ദീപിന്റെ പ്രവർത്തനത്തോടെ സിപിഎം ശക്തിപ്പെട്ടിരുന്നു. 

ആക്രമണത്തിൽ സന്ദീപിന്റെ നെഞ്ചില്‍ 9 കുത്തുകളേറ്റെന്നാണ് സൂചന. ഇതില്‍ ആഴത്തിലുള്ള രണ്ട് കുത്തുകളാണ് മരണത്തിന് പ്രധാന കാരണമെന്നും പറയുന്നു. സംഭവത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു.

Also Read: Murder | തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു

പെരിങ്ങര മേഖലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആര്‍എസ്എസ് -സിപിഎം സംഘർഷങ്ങൾ ഉണ്ടായതായാണ് വിവരം. വ്യാഴാഴ്ച രാത്രി 8 മണിയോടെ മേപ്രാലിൽ വച്ചാണ് സന്ദീപിനെ അക്രമി സംഘം കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ മൂന്നം​ഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Also Read: Periya Twin Murder Case | പെരിയ ഇരട്ടക്കൊല കേസിൽ അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും

മൃതദേഹം (Deadbody) തിരുവല്ല താലൂക്ക് ആശുപത്രിയിൽ (Hospital) സൂക്ഷിച്ചിരിക്കുകയാണ്. ആക്രമികളെ കണ്ടെത്താന്‍ പോലീസ് (Police) അന്വേഷണം ഊര്‍ജിതമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News