മലപ്പുറം: യാത്രയ്ക്കിടെ ബസിനുള്ളിൽ വെച്ച് കുത്തേറ്റ യാത്രക്കാരി അപകടനില തരണം ചെയ്തു. ഗൂഡല്ലൂർ സ്വദേശിനി സീതയെയാണ് വയനാട് സ്വദേശി സനിൽ വെന്നിയൂരിന് സമീപത്തു വെച്ച് കുത്തിപ്പരിക്കേൽപ്പിച്ചത്. യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം യുവാവ് സ്വയം കഴുത്തറുക്കുകയും ചെയ്തിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാര്യയും മകനുമുളള പ്രതി ഒരു കുട്ടിയുടെ അമ്മയായ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഇത് നിരസിച്ചതിനാലാണ് തന്നെ ആക്രമിച്ചതെന്നും യുവതി പോലീസിനു മൊഴി നൽകി. ഗൂഡല്ലൂർ സ്വദേശിനിയായ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയെ ആക്രമിച്ച ശേഷം സ്വയം കഴുത്തറുത്ത പ്രതി സനിലിൻ്റെ ആരോ​ഗ്യനില ഗുരുതരമായി തുടരുകയാണ്. 


ALSO READ: ഭിന്നശേഷിക്കാരിയായ ഇരുപതുകാരിക്കു നേരേ ലൈംഗികാതിക്രമം; പ്രതി പിടിയിൽ


മൂന്നാറിൽ നിന്നും ബെംഗളൂരുവിലേക്കു പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെണ് സംഭവം നടന്നത്. യുവതി അങ്കമാലിയിൽ നിന്നും സനിൽ എടപ്പാളിൽ നിന്നുമാണ് ബസിൽ കയറിയത്. ആദ്യം ഇരുവരും ബസിന്റെ മധ്യഭാഗത്തെ സീറ്റിൽ ഒരുമിച്ചാണ് ഇരുന്നത്. എന്നാൽ, ഇടയ്ക്ക് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെന്നും ബസ് കോട്ടയ്ക്കലിൽ എത്തിയപ്പോൾ ഇവരെ പിറകിലെ സീറ്റിലേക്ക് മാറ്റിയിരുത്തിയെന്നും ബസ് ജീവനക്കാർ പറഞ്ഞു. 


വെന്നിയൂ‍ർ എത്തിയപ്പോൾ ബസിലെ ലൈറ്റ് അണച്ച സമയത്താണ് യുവാവ് യുവതിയെ കത്തി ഉപയോ​ഗിച്ച് കുത്തിയത്. യുവതിയുടെ നെഞ്ചിൽ ഒന്നിലേറെ തവണ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. യുവതിയെ ആക്രമിച്ചതിന് പിന്നാലെ യുവാവ് സ്വയം കഴുത്തറുക്കുകയം തുടർന്ന് കത്തി ജനാലയിലൂടെ പുറത്തേക്ക് എറിയുകയും ചെയ്തെന്ന് ബസിലെ ജീവനക്കാർ പറഞ്ഞു. സംഭവം നടന്നതിന് പിന്നാലെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവ‍ർത്തനം നടത്തിയത്. ഉടൻ തന്നെ ഇരുവരേയും തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. രാത്രിയോടെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കോട്ടയത്ത് ഹോട്ടൽ ജീവനക്കാരനാണ് സനൽ. യുവതി ഹോം നഴ്സാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.