Sexual Assault: ഭിന്നശേഷിക്കാരിയായ ഇരുപതുകാരിക്കു നേരേ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

Sexual Assault: ഏപ്രില്‍ 21 ന് സ്ഥാപനത്തിന് അവധിയായിരുന്നെങ്കിലും ഇതറിയാതെ മാതാപിതാക്കൾ പെണ്‍കുട്ടിയെ പതിവുപോലെ ബസ് കയറുന്ന സ്ഥലത്ത് എത്തിച്ച ശേഷം പണിക്ക് പോയി. 

Written by - Zee Malayalam News Desk | Last Updated : May 5, 2023, 03:09 PM IST
  • ഭിന്നശേഷിക്കാരിയായ ഇരുപതുകാരിക്ക് നേരേ ലൈംഗികാതിക്രമം
  • കേസിലെ പ്രതി പിടിയില്‍
  • സംഭവം നടന്നത് ഏപ്രില്‍ 21 നാണ്
Sexual Assault: ഭിന്നശേഷിക്കാരിയായ ഇരുപതുകാരിക്കു നേരേ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ ഇരുപതുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പിടിയില്‍. കുളനട സ്വദേശിയായ മോഹനനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭിന്നശേഷിക്കാരിയായ ഈ യുവതിയെ വീട്ടില്‍വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.  സംഭവം നടന്നത് ഏപ്രില്‍ 21 നാണ്.  

Also Read: Human Trafficking: കുവൈത്തിലേക്ക് മനുഷ്യക്കടത്ത്; തമിഴ്നാട് സ്വദേശിയായ ഏജന്റ് അറസ്റ്റിൽ

പ്രതി ഭിന്നശേഷിക്കാര്‍ക്ക് പഠന-ജോലി പരിശീലനം നല്‍കുന്ന സ്ഥാപനത്തില്‍ കരാറടിസ്ഥാനത്തില്‍ ബസ് ഡ്രൈവറായി ജോലിചെയ്യുന്നയാളാണ്. ഇതേ സ്ഥാപനത്തിലെ തന്നെ  വിദ്യാര്‍ത്ഥിനിയാണ് അതിക്രമത്തിനിരയായ ഈ പെൺകുട്ടിയും. ഏപ്രില്‍ 21 ന് സ്ഥാപനത്തിന് അവധിയായിരുന്നെങ്കിലും ഇക്കാര്യം അറിയാതെ മാതാപിതാക്കൾ പെണ്‍കുട്ടിയെ പതിവുപോലെ ബസ് കയറുന്ന സ്ഥലത്ത് എത്തിച്ച ശേഷം അമ്മ തൊഴിലുറപ്പ് ജോലിക്കും അച്ഛന്‍ കൂലിപ്പണിക്കും പോയി. 

Also Read: ട്രാൻസ്മാൻ പ്രവീൺനാഥിന്‍റെ മരണം: ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു 

 

ഈ സമയത്ത് സ്ഥാപനത്തിലെ ബസ് ഡ്രൈവറായ മോഹനന്‍ ബൈക്കില്‍ ഇവിടെയെത്തുകയും വഴിയിൽ നിൽക്കുന്ന പെണ്‍കുട്ടിയെ കണ്ടപ്പോൾ കാര്യമന്വേഷിച്ച ഇയാള്‍ സ്ഥാപനത്തിന് അവധിയാണെന്ന് പെണ്‍കുട്ടിയുടെ അമ്മയെ ഫോണില്‍ വിളിച്ചറിയിക്കുകയും . പെണ്‍കുട്ടിയെ താന്‍ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറയുകയുമുണ്ടായി.  തുടര്‍ന്ന് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി വീട്ടിലെത്തിച്ച ഇയാള്‍ അവിടെവെച്ച് കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ്  പരാതി.

മൂന്നാറിൽ നിന്നും ബെംഗളൂരുവിലേക്ക് പോയ ബസിൽ യുവതിയെ കുത്തി യുവാവ് ശേഷം സ്വയം കഴുത്തറുത്തു!

യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തതായി റിപ്പോർട്ട്. മൂന്നാറിൽ നിന്നും ബെംഗളൂരുവിലേക്കു പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം അരങ്ങേറിയത്. ഗൂഡല്ലൂർ സ്വദേശിനി സീതയെയാണ് വയനാട് സ്വദേശി സനിൽ വെന്നിയൂരിനു സമീപത്തു വച്ച് ആക്രമിച്ചത്. ഇരുവരും മുൻ പരിചയക്കാരാണെന്നാണ് റിപ്പോർട്ട്. 

Also Read: Guru Uday 2023: മഹാധനയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും കോടീശ്വര യോഗം; വീട് വാഹനം ധനം എന്നിവയ്ക്ക് യോഗം! 

യുവാവ് എടപ്പാളിൽനിന്നും യുവതി അങ്കമാലിയിൽ നിന്നുമാണു ഈ ബസിൽ കയറിയത്. ആദ്യം ഇരുവരും ബസിന്റെ മധ്യഭാഗത്തെ സീറ്റിൽ ഒരുമിച്ചാണ് ഇരുന്നിരുന്നതെങ്കിലും ഇടയ്ക്ക് ഇരുവരും തമ്മിൽ  വാക്കേറ്റമുണ്ടായിയെന്നും കോട്ടയ്ക്കലിൽ വച്ച് ഇവരെ പിറകിലെ സീറ്റിലേക്കു മാറ്റിയിരുത്തിയാതായും ബസ് ജീവനക്കാർ പറഞ്ഞു.  ഇതിനിടെ ബസിലെ ലൈറ്റ് അണച്ച സമയത്താണ് സംഭവം അരങ്ങേറിയത്.  

യുവതിയുടെ നെഞ്ചിൽ ഒന്നിലേറെ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം.  വരെ ആക്രമിച്ച ശേഷം യുവാവ് സ്വയം കഴുത്തറുക്കുകയം തുടർന്ന് കത്തി പുറത്തേക്ക് എറിഞ്ഞതായും ജീവനക്കാർ പറഞ്ഞു.  സംഭവത്തെ തുടർന്ന് ബസ് ജീവനക്കാർ ഉടൻ തന്നെ ഇരുവരേയും തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും രാത്രിയോടെ യുവാവിനെ  കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയതായുമാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News