ആലപ്പുഴ: കോൺഗ്രസ് ദേശീയ നേതാവ് കെ.സി വേണുഗോപാലിന്റെ വീട്ടിൽ കള്ളൻ കയറി. പയ്യന്നൂർ സ്വദേശിയായ കെ.സി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ ഇന്നലെ രാത്രിയാണ് മോഷണ ശ്രമം ഉണ്ടായത്. 2 മുറികളിലെ അലമാരകൾ തുറന്ന് സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വീടിന്റെ പിറക് വശത്തെ ജനൽ കമ്പി വളച്ചാണ് കള്ളൻ വീടിനകത്തേക്ക് കയറിയത്. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇന്ന് ജീവനക്കാർ വീട്ടിലെത്തിയപ്പോഴാണ് കള്ളൻ കയറിയെന്ന് വ്യക്തമായത്. സംഭവത്തിന് പിന്നാലെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


പച്ചക്കറി കൊണ്ടുവന്ന പിക്കപ്പ് വാനിൽ 75 ചാക്ക് ഹാൻസ്; ഡ്രൈവർ പിടിയിൽ


കാട്ടിക്കുളത്ത് പച്ചക്കറിയുടെ മറവിൽ പിക്കപ്പ് വാനിൽ കടത്തിയ ഹാൻസ് പിടികൂടി. 75 ചാക്ക് ഹാൻസാണ് പിടികൂടിയത്. കർണാടകയിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കേരളത്തിലേക്ക് കടത്തിയത്. പിക്കപ്പ് വാനിന്റെ ഡ്രൈവർ വാളാട് നൊട്ടൻ വീട്ടിൽ ഷൗഹാൻ സർബാസിനെ പോലീസ് അറസ്റ്റ് ചെയ്തു.


ഓണത്തോടനുബന്ധിച്ച് കർണാടകയിൽനിന്ന് വയനാട് വഴി വലിയ തോതിൽ ലഹരിവസ്തുക്കൾ കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിരോ​ധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.