വയനാട്: കൽപ്പറ്റ നഗരത്തിലെ രണ്ടിടങ്ങളിൽ ആളില്ലാത്ത വീടുകളിൽ മോഷണ ശ്രമം. മോഷണത്തിൽ ഒന്നും കിട്ടാതായതോടെ നിരാശനായ കള്ളൻ വീട്ടുപകരണങ്ങൾ നശിപ്പിച്ച ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് വീടിന് തീ വെക്കാൻ ശ്രമിച്ചു. കൽപ്പറ്റ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് ആദ്യ സംഭവം. മരവയലിലെ ഷീലസദനം യഥുനാഥന്റെ വീട്ടിലാണ് കള്ളൻ ആദ്യം കയറിയത്. യദുനാഥനും കുടുംബവുമായി വോട്ട് ചെയ്യാൻ കണ്ണൂരിൽ പോയതിനാൽ വീട്ടിൽ ആളില്ലായിരുന്നു. അടുക്കള വാതിലിന്റെ പാളി പൊളിച്ച് അകത്തു കയറിയ കള്ളൻ മൊത്തം മുറികളും പരതി.


ഒന്നും കിട്ടാതെ നിരാശനായ കള്ളൻ പിന്നീട് അലമാരയിലെ ഡ്രസ്സ് മുഴുവൻ താഴെവാരിയിട്ട ശേഷം കത്തിച്ചു. വീട്ടുപകരണങ്ങളും നശിപ്പിച്ചു. തിരിച്ചിറങ്ങുന്നതിന് മുൻപ് ഗ്യാസ് തുറന്നുവിട്ടു. വീട്ടിൽ പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് യദുനാഥനെ വിവരമറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ കൽപ്പറ്റ ഫയർഫോഴ്സ് തീയണയ്ക്കുകയും ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്യുകയും ചെയ്തു.


ALSO READ: ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്ന കേസിൽ ഒരാൾ പിടിയിൽ; പിടിയിലായത് രാജസ്ഥാൻ സ്വദേശി


അഞ്ചുമണിയോടെയായിരുന്നു രണ്ടാമത്തെ മോഷണശ്രമം. മരവയലിൽ നിന്ന് മുണ്ടേരിയിലെത്തിയ കള്ളൻ ഡബ്ല്യുഎംഒ ഹോസ്റ്റലിന് സമീപം പ്രാണിയത്ത് റഷീദിന്റെ വീട്ടിലാണ് കയറിയത്. റഷീദും കുടുംബവും പടിഞ്ഞാറത്തറയിലെ ബന്ധുവീട്ടിൽ പോയതായിരുന്നു. അടുക്കള ഭാഗത്തെ ഗ്രില്ല് പൊളിച്ച ശേഷം വാതിൽ തൂമ്പ വെച്ച് പൊളിക്കുകയായിരുന്നു.


ബഹളം കേട്ടെത്തിയ അയൽവാസികളെ കണ്ട കള്ളൻ ഓടി രക്ഷപ്പെട്ടു. മേഖലയിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ മോഷണ ശ്രമം നടക്കുന്നതെന്നും പ്രദേശവാസികളുടെ ഭീതി അകറ്റി എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


പ്രതി ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. കൽപ്പറ്റ എസ്ഐ ടി. അനീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അബ്ബാസ് പികെ, എസ്ഒപി ശരത് എന്നിവർ പരിശോധന നടത്തി. ഫോറൻസിക് യൂണിറ്റും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.