ചെന്നൈ: ചെന്നൈയിൽ മലയാളി ദമ്പതികളെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ മാഗേഷ് എന്നയാളെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ മൊബൈൽ ഫോൺ സംഭവസ്ഥലത്ത് കളഞ്ഞുപോയിരുന്നു. ഇത് പോലീസിന്റെ കയ്യിൽ ലഭിച്ചതോടെയാണ് പ്രതിയിലേക്ക് എത്തിയത്.
ചെന്നൈ ആവഡിയിൽ താമസിക്കുന്ന മുൻ സൈനികനും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ശിവൻ നായർ (72), ഭാര്യ പ്രസന്ന കുമാരി (62) എന്നിവരെയാണ് വീട്ടിൽ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇവർ ആവഡിയിൽ സ്ഥിരതാമസമാക്കിയവരാണ്. മോഷണത്തിനിടെയാണ് കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടിൽ നിന്ന് 100 പവനോളം സ്വർണം നഷ്ടമായെന്നാണ് വിവരം. കൊല്ലപ്പെട്ട ശിവൻ നായർ സിദ്ധ ഡോക്ടറാണ്. പ്രദേശത്ത് സിസിടിവി ഇല്ല. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും അന്വേഷണം ഊർജ്ജിതാമാക്കിയതായും പോലീസ് അറിയിച്ചിരുന്നു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.
ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ
ഇടുക്കി: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. മാങ്കുളം ആനക്കുളത്താണ് ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ആനക്കുളം നെല്ലിമലയില്‍ ദേവസ്യ, ഉടുമ്പിക്കല്‍ ജസ്റ്റിന്‍ ജോയി, മുകളേല്‍ സനീഷ് എന്നിവരെയാണ് മൂന്നാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.
മാങ്കുളം ആനക്കുളം ഇളംചിങ്ങത്ത് ഷാജി മാത്യുവിനെയാണ് വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ഇവർ ഷാജിയുടെ ഓട്ടോറിക്ഷക്ക് കുറുകെ ബൈക്ക് നിര്‍ത്തി തടഞ്ഞ ശേഷം ഓട്ടോറിക്ഷയിൽ നിന്ന് വലിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. അക്രമി സംഘത്തിലെ ജസ്റ്റിന്‍ വാക്കത്തികൊണ്ട് ഷാജിയുടെ തലയ്ക്ക് വെട്ടിയെന്നും ഈ സമയം ഷാജിയുടെ മകന്‍ തടഞ്ഞതുകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷപ്പെട്ടതെന്നുമാണ് പോലീസ് പറയുന്നത്.
ALSO READ: ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി 100 പവന്‍ സ്വര്‍ണം മോഷ്ടിച്ചു
ഷാജിയുടെ മകന്റെ കൈവിരലിനും മുറിവേറ്റിട്ടുണ്ട്. ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികത്സ തേടി. സംഭവ ശേഷം ജസ്റ്റിനും സനീഷും ഇന്നലെ ഞായറാഴ്ച പോലീസ് പിടിയിലായിരുന്നു. ദേവസ്യയെ തിങ്കളാഴ്ച പുലര്‍ച്ചെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടകാരികളായ അക്രമികളെ പോലീസ് ബലം പ്രയോഗിച്ചാണ് കീഴടക്കിയത്. ഇവരില്‍ കൂടുതല്‍ അപകടകാരി ദേവസ്യ ആയിരുന്നെന്നാണ് സൂചന.
തോര്‍ത്തില്‍ കല്ലുകെട്ടി തലയ്ക്കടിച്ച് എതിരാളിയെ പരിക്കേല്‍പ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു. ഈ സംഭവത്തില്‍ പിടിയിലായവരില്‍ ദേവസ്യ ഒഴികെയുള്ളവര്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആനക്കുളത്ത് വിനോദസഞ്ചാരികളെ ആക്രമിച്ച സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നെന്നും ഇവര്‍ പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരാണെന്നും പോലീസ് അറിയിച്ചു.
വിനോദസഞ്ചാരികളെ അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ ഇന്നലത്തെ ആക്രമണത്തിന് ഇരയായ ഓട്ടോ ഡ്രൈവര്‍ ഷാജി ഇടപെട്ടിരുന്നു. ഇതാണ് ഷാജിക്കെതിരെ പ്രതികൾക്ക് വൈരാഗ്യം ഉണ്ടാകാൻ കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. മൂന്നാര്‍ സിഐ രാജന്‍ കെ അരമന, എസ്ഐ സജി എം ജോസഫ്, എഎസ്ഐ നിഷാദ് സികെ, സിപിഒ സഹീര്‍ ഹുസൈന്‍ എന്നിവരാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.