കണ്ണൂര്‍: കേളകത്ത് ബീവറേജ് ഔട്ട്‌ലെറ്റില്‍ വന്‍ മോഷണം. കെട്ടിടത്തിന്റെ ജനല്‍ ചില്ല് തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. 23 മദ്യകുപ്പികളാണ് ഔട്ട്ലെറ്റിൽ നിന്നും മോഷണം പോയത്. ശനിയാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. പൊലീസ് പട്രോളിംഗിനിടെയാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്. ബിവറേജ് ഔട്ട്‌ലെറ്റിന് സമീപത്തുള്ള കടകളിലെയടക്കം സിസിടിവി ക്യാമറകള്‍ കടലാസ് ഉപയോഗിച്ച് മറച്ചിട്ടാണ് മോഷണം നടത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിവറേജ് ഔട്ട്‌ലെന്റിന്റെ പുറകുവശത്തെ ജനല്‍ച്ചില്ല് തകര്‍ത്താണ് മോഷ്ടാവ് കൃത്യം നടത്തിയിരിക്കുന്നത്. ജനലിന് സമീപത്തായി സൂക്ഷിച്ച അരലിറ്ററിന്റെ 23 മദ്യകുപ്പികളാണ് മോഷണം പോയിരിക്കുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലില്‍ ഔട്ട്ലെറ്റ് കെട്ടിടത്തിന് സമീപത്ത് നിന്നും 17 മദ്യകുപ്പികൾ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.


Crime News: ഡോക്ടർ ചമഞ്ഞെത്തി തട്ടിപ്പ്, കൈക്കലാക്കിയത് അഞ്ചര ലക്ഷം; കോട്ടയത്ത് അമ്മയും മകനും പിടിയിൽ


കോട്ടയം: കോട്ടയത്ത് ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മകനും അമ്മയും അറസ്റ്റിൽ. ഏലപ്പാറ സ്വദേശിയിൽ നിന്നും അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പാലാ കിടങ്ങൂർ സ്വദേശിയായ മംഗലത്ത്‌കുഴിയിൽ ഉഷയും മകൻ വിഷ്ണുവും അറസ്റ്റിലായത്. ഏലപ്പാറ സ്വദേശിയായ പ്രദീഷ് മകന്റെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് തട്ടിപ്പിനരയാകുന്നത്. ഡോക്ടറുടെ വേഷത്തിലെത്തിയ വിഷ്ണു ആശുപത്രി ആവശ്യങ്ങളിൽ പ്രദീഷിനെ സഹായിച്ചു. മെഡിക്കൽ കോളേജിലെ ഡോക്ടറാണെന്നാണ് പരിചയപ്പെടുത്തിയത്. 


പിന്നീട് പ്രദീഷിന്റെ പിതാവിന്റെ ചികിത്സയ്ക്കായി കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴും പ്രദീഷ് വിഷ്ണുവുമായി ബന്ധപ്പെട്ടിരുന്നു. ചികിത്സയ്ക്കായി 55 ലക്ഷം രൂപയാണ് ചെലവായത്. ചെലവായ തുകയുടെ 32 ശതമാനം രൂപ ആരോഗ്യവകുപ്പിൽ നിന്നും വാങ്ങി നൽകാമെന്ന പേരിലാണ് പല തവണയായി വിഷ്ണുവും അമ്മ ഉഷയും പ്രദീഷിന്റെ പക്കൽ നിന്നും പണം കൈപ്പറ്റിയത്. പലതവണയായി അഞ്ചര ലക്ഷം രൂപയാണ് ഇവർ വാങ്ങിയെടുത്തത്. 


പ്രദീഷ് നൽകിയ പരാതിയിൽ പീരുമേട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇവർ ഏറ്റുമാനൂരിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള പതിനൊന്ന് കേസുകളാണ് ഇവരുടെ പേരിലുള്ളത്. നോർത്ത് പറവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലായിരുന്ന ഇവർ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും തട്ടിപ്പ് നടത്തിയത്.   പീരുമേട് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.