Theft : ബധിരനും മൂകനുമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; പട്ടാപ്പകൽ കോട്ടയം നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്നും മോഷണം പോയത് ഒന്നര ലക്ഷം രൂപ
Theft in Kottayam Town : രാവിലെ സ്ഥാപനം തുറന്നപ്പോൾ സഹായം അഭ്യർഥിച്ചെത്തിയ വ്യക്തിയാണ് മോഷണം നടത്തിയത്
കോട്ടയം : കോട്ടയം നഗരമധ്യത്തിലെ സ്വകാര്യ ചിട്ടി സ്ഥാപനത്തിൽ പട്ടാപ്പകൽ മോഷണം. സഹായം അഭ്യർഥിച്ചെത്തിയാൾ ഒന്നരലക്ഷം രൂപയുമായി കടന്നുകളയുകയായിരുന്നു. ഇന്ന് ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു മോഷണം നടന്നത്. കോട്ടയം നഗരമധ്യത്തിൽ ചന്തയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന സ്വകാര്യ ചിട്ടി സ്ഥാപനത്തിൽ നിന്നാണ് പണം കവർന്നത്.
ചിട്ടി സ്ഥാപനത്തിൽ സഹായം ചോദിച്ച് എത്തിയ ആളാണ് കവർച്ച നടത്തിയത്. രാവിലെ സ്ഥാപനം തുറന്നതിന് പിന്നാലെ സഹായം ചോദിച്ച് എത്തിയതായിരുന്നു ഇയാൾ. ബധിരനും മൂകനും ആണെന്നു സ്വയം പരിചയപ്പെടുത്തിയ ആൾ സ്ഥാപനത്തിനുള്ളിൽ കയറിയിരിക്കുകയായിരുന്നു. തുടർന്ന്, സഹായം അഭ്യർഥിക്കുകയും ഇതിനിടെ രഹസ്യമായി മേശപ്പുറത്തിരുന്ന പണം കവർന്നെടുക്കുകയായിരുന്നു.
മേശപ്പുറത്ത് വച്ചിരുന്ന ഒന്നരലക്ഷത്തോളം രൂപ പത്രപ്പേപ്പർ ഉപയോഗിച്ച് പൊതിഞ്ഞതിന് ശേഷം ഇയാൾ മോഷ്ടിക്കുകയായിരു. തുടർന്നു സ്ഥാപനത്തിൽ നിന്നും അതിവേഗത്തിൽ കടന്നുകളയുകയായിരുന്നു. പ്രതിയെന്നു സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ സമീപത്ത് പ്രവർത്തിക്കുന്ന ജുവലറിയുടെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...