തിരുവനന്തപുരം ധനുവച്ചപുരത്ത് ക്ഷേത്രത്തിന്റെ ശ്രീകോവിൽ തകർത്ത് മോഷണം; വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാല ഉൾപ്പെടെ കവർന്നു

Dhanuvachapuram Temple Theft : രാവിലെ ക്ഷേത്രത്തിലെ ജീവനക്കാരെത്തിയപ്പോഴാണ് അമ്പലത്തിൽ മോഷണം നടന്നതായി അറിഞ്ഞത്

Written by - Zee Malayalam News Desk | Last Updated : May 3, 2023, 08:14 PM IST
  • ശ്രീകോവിലിന്റെ വാതിൽ തകർത്ത് മോഷ്ടാവ് അകത്ത് പ്രവേശിക്കുകയായിരുന്നു
  • കാണിക്കവഞ്ചിയിൽ നിന്നും 5000ത്തോളം രൂപ
  • വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാല
  • തുടങ്ങിയവ മോഷണം പോയി
തിരുവനന്തപുരം ധനുവച്ചപുരത്ത് ക്ഷേത്രത്തിന്റെ ശ്രീകോവിൽ തകർത്ത് മോഷണം; വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാല ഉൾപ്പെടെ കവർന്നു

തിരവനന്തപുരം : ധനുവച്ചപുരം മേക്കൊല്ല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷ്ണം. ക്ഷേത്രത്തിന്റെ വാതിൽ തകർത്ത് മോഷണം കഴിഞ്ഞ ദിവസം രാത്രിയിൽ മഴ പെയ്ത സമയത്താണ് മോഷണം നടത്തിയത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വാതിൽ തകർത്ത് മോഷ്ടാവ് അകത്ത് പ്രവേശിക്കുകയായിരുന്നു.

ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചിയിൽ നിന്നും 5000ത്തോളം രൂപയും ശ്രീകോവിലിൽ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാലയും കവർന്നു. കൂടാതെ ദേവസ്വം  ഓഫീസിൽ ഉണ്ടായിരുന്ന സിഡി പ്ലെയറും ആംപ്ലിഫയറും, കമ്മറ്റി ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന അഞ്ച് ചെമ്പ് കുടവും കവർന്നു.

ALSO READ : Crime News: യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു; നടനും മുൻ ഡിവൈഎസ്പിയുമായ വി.മധുസൂദനനെതിരെ കേസ്

രണ്ട് അലമാര തകർത്ത് നിലയിലായിരുന്നു. ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് ശ്രീകോവിൽ പൊളിച്ച നിലയിൽ ആദ്യം കണ്ടെത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് കീഴിലുള്ള ക്ഷേത്രമാണിത്. പാറശ്ശാല പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം അരംഭിച്ചു. വിരലടയാള വിദ്ധധർ സ്ഥലത്തെത്തി പരിശോധന നടത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News