Theft: വയനാട് പുൽപ്പള്ളിയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം
വീട്ടുകാർ പുറത്തുപോയ തക്കം നോക്കി വയനാട്ടിലെ പുല്‍പ്പള്ളിയിൽ വീട് കുത്തിത്തുറന്ന് 11 പവൻ സ്വർണം മോഷ്ടിച്ചു. ജനൽ പൊളിച്ച് അകത്തു കടന്നാണ് മോഷണം നടത്തിയത്.
വയനാട്: വയനാട് പുൽപ്പളളിയിൽ പട്ടാപകൽ മോഷണം. വീട് കുത്തിതുറന്ന് 11 പവനോളം സ്വർണ്ണം മോഷ്ടിച്ചു.പുൽപ്പള്ളി താന്നിത്തെരുവ് പഴശിരാജാ കോളേജിന് സമീപം അടുത്ത് തെക്കേ വിളയിൽ ബാബു കുര്യൻറെ വീട്ടിലാണ് തിങ്കളാഴ്ച്ച ഉച്ചയോടെ മോഷണം നടന്നത്. വീട്ടുകാർ രാവിലെ 10 മണിയോടെ പുൽപ്പള്ളി ടൗണിൽ പോയ സമയത്തായിരുന്നു മോഷണം.
വീടിൻറെ പിൻഭാഗത്തുള്ള ജനലിൻറെ കമ്പി നീക്കം ചെയ്ത് മോഷ്ടാക്കൾ അടുക്കള വാതിൽ തുറന്നാണ് വീടിനുള്ളിൽ പ്രവേശിച്ചത്. വീട്ടുകാർ ഉച്ചക്ക് മടങ്ങി എത്തിയതോടെയാണ് മോഷണം വിവരം അറിയുന്നത്.പുൽപ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സമീപത്തുള്ള സി.സി.ടി.വി പരിശോധനയിൽ അപചരിതരായ നാലു പേർ മോഷണം നടന്ന വീടിന് സമീപത്ത് കണ്ടെത്തി. കഴിഞ്ഞ ദിവസവും പുൽപ്പള്ളിയിൽ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...