കോട്ടയം: വൈക്കം മറവൻതുരുത്തിൽ കിഫ്‌ബിയുടെ ജില്ല ഓഫീസിൽ ഉൾപ്പെടെ മൂന്ന് സർക്കാർ ഓഫീസുകളിൽ മോഷണം. കിഫ്ബിയുടെ കോട്ടയം ജില്ലാ ഓഫീസ്, കുലശേഖരമംഗലത്തെ സ്മാർട്ട് വില്ലേജ് ഓഫീസ്, മറവന്തുരുത്ത് മൃഗാശുപത്രി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കിഫ്‌ബിയുടെ ജില്ലാ ഓഫീസും കുലശേഖരമംഗലം സ്മാർട്ട് വില്ലേജ് ഓഫീസും ഒരു കോമ്പൗണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഷട്ടറുകളും, വാതിലുകളും കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. വാതിലിന്റെ ലോക്കുകൾ വളഞ്ഞ നിലയിലാണ്. ഓഫീസിനകത്ത്  മേശയും അലമാരയും തുറന്നു ഫയലുകളും സീലുകളും വാരിവിതറിയ നിലയിലാണ് കാണപ്പെട്ടത്. അക്കൗണ്ട് ക്രെഡിറ്റ് ആയി കോടികളുടെ ഇടപാടുകൾ നടത്തുന്നതിനാൽ പണം ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡെപ്യൂട്ടി തഹസിൽദാർ രഹ്ന യൂനിസ് പറഞ്ഞു. എന്നാൽ ഇതിനോട് ചേർന്നുള്ള മറവന്തുരുത്ത് മൃഗാശുപത്രിയിൽ നിന്നും മുന്നൂറിൽ താഴെ രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.


ALSO READ: കോട്ടയം ന​ഗരത്തിൽ കുരുമുളക് സ്പ്രേ ആക്രമണം; മൂന്നു പേർ അറസ്റ്റിൽ


പൂട്ട് തകർത്തു വാതിലുകൾ കുത്തിത്തുറന്ന മോഷ്ടാവ് ഇവിടെയും അലമാരയിലും മേശയിലും പരിശോധനകൾ നടത്തിയ ലക്ഷണമുണ്ട്. കോട്ടയത്ത് നിന്നെത്തിയ ഡോഗ് സ്‌ക്വാഡ് മൂന്ന് ഓഫീസുകളിലും പരിശോധന നടത്തി. മണം പിടിച്ചെത്തിയ ഡോഗ് സമീപത്തെ വിജനമായ സ്ഥലത്തും മതിലിന് സമീപത്തും നിന്നു. കോട്ടയത്തു നിന്ന് എത്തിയ വിരലടയാള വിദഗ്ധർ, വൈക്കം പോലീസ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൂന്നിടത്തും കയറിയത് ഒരേ കളളൻ തന്നെയാണെന്ന നി​ഗമനത്തിലാണ് പോലീസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.