രണ്ട് വർഷം: മോഷണം പോയ കാർ കിട്ടി ഉപയോഗിച്ചിരുന്നത് യുപി പോലീസുകാരൻ
പിടിച്ചെടുത്ത വാഹനങ്ങളില്‍ നിന്നാണ് ഈ കാര്‍ താന്‍ കണ്ടെടുത്തതെന്ന് പൊലീസ് ഓഫീസര്‍ പറയുന്നു
യു.പി: മോഷണം പോയ വാഹനം രണ്ട് വർഷത്തിന് ശേഷം കണ്ടെത്തിയപ്പോൾ ശരിക്കും ഞെട്ടിയത്.യഥാർഥ ഉടമയാണ്. വണ്ടി ഉപയോഗിക്കുന്നത് ഒരു പോലീസ് ഓഫീസര്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം നടന്നത്. കാണ്‍പൂര്‍ സ്വദേശിയായ ഒമേന്ദ്ര സോണി എന്നയാളുടെ കാറാണ് മോഷണം പോയത്. 2018 ഡിസംബര്‍ 31ന് ഒരു കാര്‍ വാഷിംഗ് സെന്ററിൽ വെച്ചാണ് കാര്‍ മോഷണം പോകുന്നത്. തുടര്‍ന്ന് സോണി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാറ് കണ്ടെത്താനായില്ല.
ALSO READ:വീണ്ടും 'നിർഭയ മോഡൽ'; യുപിയിൽ മധ്യവയസ്കയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു
എന്നാൽ സംഭവത്തിന്റെ ട്വിസ്റ്റ് അവിടെയല്ല ബുധനാഴ്ച ഒരു സര്‍വീസ് സെന്ററിൽ നിന്ന് സോണിക്ക് ഒരു കോള്‍ വന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സര്‍വീസ് ചെയ്ത ശേഷം കാറിനു കുഴപ്പമുണ്ടോ എന്ന് ചോദിക്കാനായിരുന്നു കോള്‍. ഇൗ കോളാണ് വണ്ടികണ്ടെത്താൻ സോണിയെ സഹായിച്ചത്. അവരുടെ ചോദ്യത്തിൽ ഞാൻ അതിശയിച്ചു. മുൻപെപ്പോഴോ ഞാൻ അവിടെ എൻ്റെ വാഹനം സർവീസ് ചെയ്യാൻ നൽകിയിരുന്നു. അങ്ങനെയാണ് അവർക്ക് എൻ്റെ നമ്പർ ലഭിച്ചത്. ഞാൻ സർവീസ് സെൻ്ററിലേക്ക് പോയി. കാർ സർവീസിനു ശേഷം ബിത്തൂർ പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനു നൽകിയെന്ന് അവർ എന്നെ അറിയിച്ചു. എൻ്റെ വാഹനം കണ്ടെത്തിയ വിവരം പൊലീസ് എന്തുകൊണ്ട് എന്നെ അറിയിച്ചില്ല എന്ന് ഞാൻ ചിന്തിച്ചു.”- സോണി പറഞ്ഞു. തുടർന്നാണ് വാഹനം പോലീസ് സ്റ്റേഷനിൽ നിന്നും സോണി കണ്ടെത്തിയത്.
ALSO READ:ഫേസ്ബുക്ക് റിക്വസ്റ്റ് Accept ചെയ്തില്ല തൊഴിലുടമയെ യുവാവ് ഭീഷിണിപ്പെടുത്തി
അതേസമയം പിടിച്ചെടുത്ത വാഹനങ്ങളില്‍ നിന്നാണ് ഈ കാര്‍ താന്‍ കണ്ടെടുത്തതെന്ന് പൊലീസ് ഓഫീസര്‍ പറയുന്നു. വാഹനം ഏറ്റെടുക്കാന്‍ ആരും എത്താത്തതു കൊണ്ടാണ് താന്‍ എടുത്തത് എന്നും ഇദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താന്‍ ഉത്തരവിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA