Karnataka: കടുത്ത വയറുവേദന; ഒടുവിൽ വയറ്റിൽ നിന്നും പുറത്തെടുത്തത് 35 ഗ്രാം സ്വർണ്ണം!
ഇവിടെ ഒരു കള്ളന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 35 ഗ്രാം സ്വർണമാണ്. പൊലീസിന്റെ (Police) കയ്യിൽ നിന്നും നിന്ന് രക്ഷപ്പെടാനായി മോഷ്ടാവ് ചെയ്ത പണിയാണിത്.
മംഗളൂരു: കർണാടകയിലെ (Karnataka) മംഗളൂരുവിൽ നിന്നും ഒരു ഞെട്ടിക്കുന്ന കേസ് പുറത്തുവന്നിരിക്കുകയാണ്. ഇവിടെ ഒരു കള്ളന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 35 ഗ്രാം സ്വർണമാണ്. കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രായസമാണെങ്കിലും ഇത് നടന്ന സംഭവമാണ്.
പൊലീസിന്റെ (Police) കയ്യിൽ നിന്നും നിന്ന് രക്ഷപ്പെടാനായി മോഷ്ടാവ് ചെയ്ത പണിയാണിത്. ഇയാൾ ഇത്രയും സ്വർണ്ണം അകത്താക്കിയത് (Thief Swallowed Gold Ornaments Jewellery) ഐസ്ക്രീം കഴിച്ചുകൊണ്ടാണ് എന്നാണ് ശ്രദ്ധേയം.
Also Read: Tulsi മാല ധരിക്കുന്നത് ഉത്തമം; മാനസിക ആരോഗ്യത്തിന് ഏറെ ഗുണം
പൊലീസ് വൃത്തങ്ങളിൽ നിന്നും ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാവിലെ ഇയാൾക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയും വേദന സഹിക്കാൻ വയ്യാതായപ്പോൾ ഇയാൾ ആശുപത്രിയിൽ എത്തുകയുമായിരുന്നു. ആശുപത്രിയിൽ ഇയാലൂടെ വയറിന്റെ എക്സ്-റേ എടുത്തപ്പോഴാണ് കള്ളന്റെ കള്ളി പുറത്തായത്.
ശേഷം ഞായറാഴ്ച ഡോക്ടർമാർ ഇയാളെ ശസ്ത്രക്രിയ നടത്തുകയും അയാളുടെ വയറ്റിൽ നിന്നും മോതിരവും ജുമുക്കി കമ്മലുകളും പുറത്തെടുക്കുകയും ചെയ്തു. ഇയാളുടെ വയറ്റിൽ നിന്നും പുറത്തുവന്ന ആഭരണങ്ങളുടെ തൂക്കം 35 ഗ്രാം ആയിരുന്നു. വയറ്റിൽ നിന്നും പുറത്തെടുത്ത ജ്വല്ലറിയുടെ വില വിപണിയിൽ ഏകദേശം ഒരു ലക്ഷത്തി എഴുപതിനായിരം രൂപയാണ്.
Also Read: പ്രശസ്ത നടൻ 'ടാർസൻ' വിമാന അപകടത്തിൽ കൊല്ലപ്പെട്ടു
ഇതിനെതുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ (police) വിവരമറിയിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. ആഭരണങ്ങൾ വിഴുങ്ങിയ ഈ പ്രതിയുടെ പേര് ഷീബു എന്നാണ്. പൊലീസ് ചോദ്യം ചെയ്തപ്പോൾ ഷിബു പറഞ്ഞത് പൊലീസിൽ നിന്നും സ്വർണ്ണം മറക്കാൻ വേണ്ടിയാണ് താൻ ഐസ്ക്രീമിനൊപ്പം സ്വർണ്ണം വിഴുങ്ങിയത് എന്നാണ്.
ശേഷം ഇയാളുടെ സഹായിയായ തങ്കച്ചനേയും പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ നടന്ന ഓപ്പറേഷന് ശേഷം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...