തിരുവനന്തപുരം: നടന്‍ രാജന്‍ പി ദേവിന്റെ മകനും നടനുമായ ഉണ്ണി രാജന്‍ പി.ദേവിന്റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത്. വെമ്പായം സ്വദേശിയും കൊച്ചിയിലെ സ്വകാര്യ സ്കൂളില്‍ അധ്യാപികയുമായ പ്രിയങ്കയും രാജൻ പി ദേവിന്റെ മകൻ ഉണ്ണിയും തമ്മില്‍ ഒന്നരവര്‍ഷം മുന്‍പ് പ്രണയിച്ചായിരുന്നു വിവാഹം കഴിച്ചത്.
എന്നാല്‍ പ്രിയങ്കയുടെ കുടുംബ പശ്ചാത്തലത്തെ എപ്പോഴും കുറ്റപ്പെടുത്തിയിരുന്ന ഉണ്ണി പണം ആവശ്യപ്പെട്ട് മാസങ്ങളായി നടത്തിയ മാനസിക-ശാരീരിക ഉപദ്രവമാണ് ഇരുപത്തഞ്ചുകാരിയുടെ മരണത്തിലെത്തിയച്ചതെന്നാണ് ഉണ്ണിയെ (Unni Rajan P Dev) ചോദ്യം ചെയ്തതോടെ പൊലീസിന് വ്യക്തമായി.
Also Read: Unni Rajan P Dev ന്റെ ഭാര്യ മരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം, ഭർത്തൃപീഡനമാണെന്ന് യുവതിയുടെ കുടുംബം
ഇത്രയും പീഡനങ്ങൾ ഉള്ളിലൊതുക്കി കഴിഞ്ഞിരുന്ന പ്രിയങ്കയെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത് പത്താം തീയതി നടന്ന ഉപദ്രവമാണെന്നാണ് പൊലീസ് നിഗമനം. അന്നേ ദിവസം പ്രിയങ്കയെ മർദ്ദിച്ച് അവശ്യയാക്കിയത് മാത്രമല്ല വീട്ടിനകത്ത് കയറ്റാതെ രാത്രി മുഴുവനും മുറ്റത്ത് നിർത്തിയിരുന്നു.
ഇതിന്റെയൊക്കെ തെളിവായി തന്റെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകളുടെ ഫോട്ടോയും ചീത്തവിളിച്ചതിന്റെ ശബ്ദരേഖയും പരാതിയോടൊപ്പം ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഈ നിർണായക തെളിവുകൾ പ്രിയങ്ക പൊലീസിന് കൈമാറിയിരുന്നു.
Also Read: ആദിവാസി ബാലികയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ ജില്ല വിട്ടെന്ന് പൊലീസ്
ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയതിന് ശേഷമാണ് പ്രിയങ്ക തൂങ്ങിമരിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് രണ്ടുപ്രാവശ്യം പ്രിയങ്ക ഉണിയോട് (Unni Rajan P Dev) ഫോണിൽ സംസാരിച്ചിരുന്നു. അതിന്റെ തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ശാരീരിക പീഡനത്തിന് പുറമെ ഫോണിലൂടെയുള്ള ഭീഷണികൂടിയായപ്പോൾ സഹിക്കവയ്യാതെയാകാം ജീവനെടുക്കാൻ പ്രേരിപ്പിച്ചത്എന്നാണ് കരുതുന്നത്.
പ്രിയങ്കയെ ഉണ്ണി ഉപദ്രവിക്കുന്നതിനെല്ലാം ഉണ്ണിയുടെ അമ്മയുടെ അറിവും പങ്കുമുണ്ടായിരുന്നതായി പ്രിയങ്കയുടെ കുടുംബം വീണ്ടും ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഉണ്ണിയുടെ അമ്മ ശാന്തമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തേക്കും എന്നും റിപ്പോർട്ടുണ്ട്. ഇപ്പോൾ ശാന്തമ്മ കൊവിഡ് ബാധിതയാണ് അതുകൊണ്ടുതന്നെ കൊവിഡ് നെഗറ്റീവായാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...